😭😭അച്ഛന്‍റെ വിയോഗം😭😭✍   - മലയാളകവിതകള്‍

😭😭അച്ഛന്‍റെ വിയോഗം😭😭✍  അച്ഛൻ കിടക്കുന്നു കോടിമുണ്ടിൽപുത
ച്ചോരക്ഷത വലയത്തിൻ നടുവിലായി.
ചുറ്റിലായി തേങ്ങലുകൾ നാമജപങ്ങളിൽ
നിഛലനായി ഞാൻ നോക്കിനിന്നു.

സന്ദർശകർപലർ ബന്ധുക്കൾമിത്രങ്ങൾ
സന്ദർശനമേകി നീങ്ങി ചെമ്മേ
ചേതനയറ്റൊരാ താതന്റെ ചാരത്തു
തേങ്ങികരഞ്ഞു ഞാനിരുന്നു.

ഇന്നാലെയിന്നോളം എന്നുടെ മുന്നിൽ-
നിന്നെനെ നയിച്ചെന്റെയച്ഛനല്ലോ
ഇന്നെന്റെയുള്ളിലു കനലായ്യെരിയുന്നു
അങ്ങതൻ ഒർമ്മകൾ മാത്രമല്ലോ.

നാളുകൾ പലത്തെന്നിൽ മിഴിനീർപൊഴിച്ചും
ഇന്നാഘോഷത്തിൽ ഞാൻകണ്ണീർകുടിച്ചും
നാം ഒരുമ്മിച്ചാടിയ ഉത്സവ സ്മരണകളി -
ന്നെന്നുള്ളിലെ തേങ്ങലുകൾ മാത്രം.
~~~~~
✍ജ്യോതീഷ് നായർ പൊന്മള✍


up
0
dowm

രചിച്ചത്:Jyotheesh k nair
തീയതി:19-10-2019 02:43:20 AM
Added by :Jyotheesh k nair
വീക്ഷണം:53
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :