ഓമൽ കാൽപാദം
ഓമൽ കാൽപാദം സൂര്യമുരളി
ഓമൽ കാൽപാദം പതിഞ്ഞൊരാ മണൽ
തിട്ടയിൽ കണ്ണുനട്ടിരുന്നുറക്കെ കരഞ്ഞൂ...
നീറും മനവുമായൊരമ്മ........
സാന്ത്വന സ്വരരാഗവുമായെത്തിയൊരാ
തിരമാലയെ രൂക്ഷമായ്നോക്കി അട്ടഹസി
ച്ചൊരമ്മയെ കണ്ടൂ ...വിഷാദകണ്ണുമായ്.....
നടന്നടുക്കാൻ കഴിയാതെ ചലനമറ്റൊരെൻ
കാലുകൾ ......
കാരണമറിയാൻ കൊതിച്ചൊരെൻ കാതുകൾ
അടഞ്ഞുപോയ്.......
അവർ ദുഃഖത്തിൻ വ്യാപ്തിയിൽ......
കണ്ണുകളറിയാതെ നിറഞ്ഞു പോയ്.........
അവർ മനോഃദുഃഖത്തിനരികിലായ്........
ചങ്കിടറി വാക്കുകൾ തൊണ്ടയിൽ കുടുങ്ങീ..
അലിഞ്ഞുപോയ് അവർ കണ്ണീർ കടലിലറിയാതെ.......
Not connected : |