പീഡനം
തിരയെടുത്തതും
കരയ്ക്കടിഞ്ഞതും
കെട്ടിത്തൂക്കിയതും
കിണറ്റിൽ വീണതും.
മനുഷ്യർക്കുംദേവനും
കരുണയില്ലാതെ
പീഡനത്തിൽ പിടഞ്ഞു
രക്ഷയില്ലാതെയുലകിൽ.
കുഞ്ഞിനെ പുകഴ്ത്തും
അടിക്കും പിടിക്കും
എപ്പോഴും ശകാരം
സൂക്ഷ്മതയില്ലാതെ
ചത്തളിഞ്ഞൊരു-
ശവപ്പെട്ടിയിലേക്ക്.
ചിത്തം പിടയുമ്പോൾ
മനസാക്ഷിക്കുത്തലിൽ
കളങ്കത്തിലെ വേദന
കഴുകാൻ നിവർത്തിയില്ലാതെ.
Not connected : |