പൂവുടൽ കവരും  കുഴൽക്കിണറുകൾ. - തത്ത്വചിന്തകവിതകള്‍

പൂവുടൽ കവരും കുഴൽക്കിണറുകൾ. 

കുഴിയെടുത്തു കുഴിയെടുത്തു
ധരണി തൻ ഗർഭപാത്രം കണ്ടു,
കുഞ്ഞുപൂവുടൽ കട്ടെടുക്കും
കുഴൽക്കിണറുകൾ കണ്ടു.

തായ്‌വേരറ്റൊരൂ കൈത്തണ്ടയിൽ നിന്നും
അടിതെറ്റി പൂവുടൽ താഴെ വീണു ..
നിലത്ത് കരംതല്ലി കരയുന്ന
തായ്‌ത്തടി ചില്ലകൾ
എത്തിപ്പിടിക്കാൻ
കഴിയാത്ത തമോഗർത്തങ്ങൾ
കണ്ടു.

അമ്മത്തൊട്ടിലിൽതഴുകിയ
കാറ്റില്ലവിടെ ...പൂച്ചുണ്ടുകൾ
തമസ്സിൽ തേന്മൊഴിയാതെ..
നാലു രാപ്പകലുകൾ
ജീർണിച്ചുകിടന്നു .

ചുടു കണ്ണീർ പുഴയിൽ മുങ്ങിതാഴുന്നു
കാലമേ നീ മൂടുമോ
കുഴിയെടുത്തു കുഴിയെടുത്തു
പൂവുടൽ കവരും
കുഴൽക്കിണറുകൾ.
വിനോദ് കുമാർ വി


up
0
dowm

രചിച്ചത്:VinodkumarV
തീയതി:29-10-2019 09:23:37 PM
Added by :Vinodkumarv
വീക്ഷണം:28
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :