ആമ്പൽപൂവ് - മലയാളകവിതകള്‍

ആമ്പൽപൂവ് 

ആമ്പൽപൂവ് സൂര്യമുരളി

കായൽപ്പരപ്പിൽ കൗതുകമായ്, കണ്ടൂ,
കൺകുളിർത്തൂ...കാണിക്കയായ് തന്ന
ആമ്പൽ പൂ വസന്തം.....
കുട്ടവഞ്ചിയിലിരുന്നു കറങ്ങി,കറങ്ങി
പൂവിറുത്തു സായൂജ്യമടഞ്ഞു , യാത്രക്കു
മോടികൂട്ടി....പെൺ വസന്തമിന്ന്...
ക്യാമറക്കണ്ണുകളൊപ്പിയെടുത്തൂ....
ആമ്പൽപ്പൂ പട്ടുമെത്ത.......
കണ്ണിനിന്നു കിട്ടീ.....ദൈവത്തിൻ വിഷു
കൈനീട്ടം....ആമ്പൽപൂ വസന്തമായ്....
ഒരു കെട്ടു ആമ്പൽ തണ്ടു പൂക്കളെൻ
മാറോടു ചേർത്തു............ഓർത്തു പോയ്,
ഇഷ്ട പ്രാണേശ്വരിയെ........
up
0
dowm

രചിച്ചത്:സൂരൃമുരളി
തീയതി:29-10-2019 10:25:04 PM
Added by :Suryamurali
വീക്ഷണം:96
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :