തല്ലിപ്പൊളി  - തത്ത്വചിന്തകവിതകള്‍

തല്ലിപ്പൊളി  

തല്ലിപ്പൊളിപ്പയ്യനെന്നെനിക്കേകിയ
നല്ലവാക്കിന്‍ ജന്‍മി നിങ്ങള്‍
തല്ലും തരവഴീം എന്നെ പഠിപ്പിച്ചു
തല്ലുകൊള്ളിച്ചവര്‍ നിങ്ങള്‍
മെല്ലെമെല്ലെ കാറ്റടിച്ചു നീങ്ങുന്നപോല്‍
എല്ലാവരും കേട്ടറിഞ്ഞു
കല്ലെറിയുമ്പോള്‍ അറിഞ്ഞില്ലവരിവന്‍
ഇല്ലായ്മ തന്‍ ജന്മമെന്ന്
വല്ലായ്മ തെല്ലുമില്ലാതെ ഓരോരുത്തര്‍
ഇല്ലാക്കഥകള്‍ മെനഞ്ഞു
തല്ലിപ്പൊളിയവന്‍ തല്ലുകൊള്ളിയവന്‍
കൊള്ളിയാനായ് മിന്നി മാഞ്ഞു !


up
1
dowm

രചിച്ചത്:വി ടി സദാനന്ദന്‍
തീയതി:04-10-2012 11:54:53 PM
Added by :vtsadanandan
വീക്ഷണം:176
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :