ബാഗ്ദാദിൽ ആ അൽ ബാഗ്ദാദി.
മതമത്സര പന്തയത്തിൽ
ലോകം വിറപ്പിച്ച ഭീകരവാദി
കോടികൾ വിലയിട്ട തലയുമായി ,
കോപ്പുകൾ നിരത്തിയ ബാഗ്ദാദിൽ
മുടിയേറ്റിയ കൊടും തീവ്രവാദി ,
ബാഗ്ദാദിൽ ആ അൽ ബാഗ്ദാദി.
കൊന്നു കൊലവിളിച്ചും
പോർക്കളത്തിൽ നിന്നും ഓടിയൊളിച്ചു
ബാഗ്ദാദിൽ ആ അൽ ബാഗ്ദാദി ,
കാളകൂടചിന്തകൾ പേറി
ഉള്‍ച്ചട്ടയിൽ നിറച്ചു ബോംബുകൾ
പാതാളത്തിൽ ഒളിച്ചു.
മുടന്തുള്ള കാലുമായി
നടന്നുചിരിച്ചു തേറ്റപ്പല്ലുമായി.
നിൻ നീച്ചകരങ്ങൾക്ക്
വൈതരണി നീന്തിക്കയറുവാൻ
കഴിഞ്ഞില്ല ...
ഭൗതികനേട്ടങ്ങൾക്കായി നിൻറെ
മുട്ടുശാന്തിമാർ നരബലിനടത്തി
എറിയുന്നു ഉടലറ്റ ശിരസ്സുകൾ
ഒഴുക്കുന്നു രക്തപ്പുഴകൾ
അവിടിവിടെങ്കിലും.
മലനിരകളിൽ
താഴ്വാരങ്ങളിൽ
നീ നട്ട പാപത്തിൻ ഫലം
നിൻറെ കുഞ്ഞുങ്ങൾക്കും നൽകി
പൊട്ടിത്തെറിച്ചു മാംസം തുണ്ടുകളായി ,
ഇ സ്വർഗ്ഗഭൂമിയിൽ ,
ശാന്തിതൻ വെൺകുസുമങ്ങൾ
നിറയും .ആ പച്ചപ്പിനായി
വറ്റാതെ ഒഴുകട്ടെ യൂഫ്രട്ടീസ് നദി
കഴുകി തുടക്കുന്നു മണ്ണിൻറെകണ്ണുനീർ.
വിനോദ് കുമാർ വി
Not connected : |