കൈരളിതൻ  പുതുപ്പിറവി.. - തത്ത്വചിന്തകവിതകള്‍

കൈരളിതൻ പുതുപ്പിറവി.. 

മഹാ, നീ വിളിക്കാതെയെത്തിയ
മായാമാരുതനാം
ദുർമാർഗ്ഗസഞ്ചാരി
നാളെ കൈരളിതൻ
പുതുപ്പിറവി...
ഏഴഴകുള്ള പെരുമയുള്ള
പർവത പ്രമാണിയാ൦
സഹ്യന്റെപുത്രിതൻ
പിറന്നാള് നാൾ...കേരളപ്പിറവി

കരുണയുള്ള കടലും
താരാട്ടു൦ പുഴകളും
ഇളക്കിമറിചെത്തി
ചന്ദനകാറ്റിനോട്
അടിപിടികൂടവേ
എറിഞ്ഞുടച്ചു നീ
എത്രയോ കൂടുകൾ പിഴുതെറിഞ്ഞു
തെങ്ങോലക്കുടകൾ.
തെങ്കുരുവി കൂടുകള്‍
പിടഞ്ഞു കൈരളിതൻ മാനസം...

ആ മലയനാം അച്ഛൻ
തുഴയെറിഞ്ഞുകയറുo
മഹാ നിന്നെ വരിഞ്ഞുകെട്ടു൦
കെല്പുള്ള ആകൈകളാൽ
ദുർമാർഗ്ഗസഞ്ചാരി തൻ
ചിറകുകൾ അരിഞ്ഞുവീഴ്‌ത്തും.
വിനോദ് കുമാർ വി


up
0
dowm

രചിച്ചത്:VinodkumarV
തീയതി:01-11-2019 11:13:01 AM
Added by :Vinodkumarv
വീക്ഷണം:22
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me