ഒരു പഴയ പ്രണയത്തിന്‍റെ ഓര്‍മയ്ക്ക്‌. - പ്രണയകവിതകള്‍

ഒരു പഴയ പ്രണയത്തിന്‍റെ ഓര്‍മയ്ക്ക്‌. 

നിന്‍റെയേകാന്തതതന്‍
പൂമരചില്ലയിലൊരു
കൂടുകൂട്ടാനെനിക്കിടമേകുമോ?
നിന്‍സിതകഞ്ചുകബിന്ദുതന്‍ചാര-
ത്തെന്‍മുഖബിംബംപകര്‍ത്തിടുമോ?
നിന്‍പൂവനവല്ലരിയിലെന്‍സ്വപ്നങ്ങ-
ളനുരാഗപൂജയ്ക്കായ്‌പൂക്കളിറുത്തിടുന്നു,
നിന്നുള്‍ക്കാമ്പിലന്തര്‍ഭവിച്ചതെന്തെന്നറിയുവാ-
നെന്‍മനമുകിലുകള്‍പറന്നിറങ്ങുന്നു.
നിന്‍മൂകനിശ്വാസങ്ങളെല്ലാമറിയുന്നു
ജാലകചില്ലിലൂടെനീയെന്നെയെന്നപോലെ,
നിന്‍പരിമളമെന്നിലനുഭൂതിതീര്‍ക്കുന്നു
നിത്യപ്രണയത്തിന്നതിരുകള്‍തകര്‍ക്കുന്നു.

ഞാനൊരുവഴിപൊക്കനെന്നാലും
നീയെന്നെപ്രണയിചീടുമോ?
മൌനമെനിക്ക്കൂട്ട്, നിന്നെപ്പോലെ
മൌനമെനിക്കെന്നുംകൂട്ട്
നിന്‍റെ മനസ്സില്‍ പ്രാവുകള്‍കുറുകുന്നുണ്ടാവും
ഇരവില്‍മഴയുടെനേര്‍ത്തശബ്ദത്തെ
കീറിമുറിച്ചുകൊണ്ടവനിന്നെ
കുളിരണിയിക്കുന്നുണ്ടാവും.

അടുക്കാന്‍ശ്രമിക്കരുതോരുനാളുമെന്നില്‍
നിന്നകലാനും നീ ശ്രമിക്കരുത്,
ഹര്‍ഷസ്മേരംതൂകിയെന്‍
കാതിരുപ്പിന്നിടവേളകളിലൊരു
കൂട്ടായ്‌മാത്രംനിന്നെ കാണാനൊരുപഴഞ്ചനല്ലഞാന്‍::;
നിന്നെപ്പോലെതന്നെ ഞാനും;
എനിക്ക്ജാലകങ്ങലില്ല,
പകരമാകാശജാലകനീലിമമാത്രം,,,,,,,


up
0
dowm

രചിച്ചത്:ആന്‍ഡ്രൂസ് പ്രഷി.
തീയതി:05-10-2012 09:00:22 PM
Added by :ആന്‍ഡ്രൂസ് പ്രഷി.
വീക്ഷണം:347
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :