വികസനം - ഹാസ്യം

വികസനം 

ഗ്രാമത്തിന്‍ മധ്യത്തിലെ നെല്‍ വയല്‍ നികത്തുവാന്‍ -
ഗ്രാമവാസികള്‍ എല്ലാം എം.എല്‍ എ പടിക്കലായ്.
വികസനം മാത്രം മതി വികസനം മാത്രം മതി -
മുഴക്കും മുദ്രാവാക്യം ഗ്രാമവാസികള്‍ നമ്മള്‍ .
നമുക്കൊരു റോഡു വേണ്ടേ? ,ഹോണടി കേള്‍ക്കവേണ്ടേ?
പാഞ്ഞുപോകും വണ്ടികാണന്‍ റോഡൊന്നു എത്തിടെണ്ടേ?
നികത്തണം നികത്തണം വയലൊക്കെ നികത്തണം .
മുഴക്കും മുദ്രാവാക്യം ഗ്രാമവാസികള്‍ നമ്മള്‍ .

വികസനം വേണം വേണം ,അതിനിനി ഞാനും വേണം
കരാറുകാര്‍ ഒന്നൊന്നായ് എത്തി ആ പടിക്കലായ്.
പണി എനിക്കുവേണം ,എനിക്കുമാത്രം വേണം
നന്നായി പണിതീടാന്‍ , ശ്ടെന്നു വണ്ടിയോടാന്‍ .
വയലൊരു വഴിക്കാക്കാം, വഴി പിന്നെ വയലാക്കാം,
കീശ വീര്‍ത്തീടുവനായ് ഇ വഴിയെനിക്ക് താ .
ബില്ലോന്നു മാറിടുമ്പോള്‍ പടിക്കല്‍ വീണ്ടും എത്താം
പണി എനിക്കാണേല്‍ , എനിക്ക് മാത്രമണേല്‍ .

വികസനം വന്നു ചേര്‍ന്നു,വയലൊക്കെ വഴിയായി
വഴിയിലോ പാഞ്ഞു പോകും വണ്ടികളായ്.
ബില്ലൊക്കെ മാറിയെത്തി,പടിക്കല്‍ ആളുമെത്തി
വികസനം കണ്ടോ കണ്ടോ ,നന്നായി പണിതല്ലോ?

ആളാണേല്‍ പടിയിറങ്ങി, റോഡ്ടാണേല്‍ കുഴിയിറങ്ങി
വഴി പെരുവഴിയായി ,വഴി വാരിക്കുഴിയായി
എങ്കിലും നികത്തണം വയലൊക്കെ നികത്തണം .
മുഴക്കും മുദ്രാവാക്യം ഗ്രാമവാസികള്‍ നമ്മള്‍ .


കുഴിയിലൊന്ന് വീണിടാനും ,ആംബുലന്‍സില്‍ കയറീടാനും
ചോര വീഴും കുഴിയില്‍ ചെറു നായ വന്നു നക്കീടാനും-
നികത്തണം നികത്തണം വയലൊക്കെ നികത്തണം.
മുഴക്കും മുദ്രാവാക്യം ഗ്രാമവാസികള്‍ നമ്മള്‍ .


up
0
dowm

രചിച്ചത്:ശബരീഷ്.എ സ്
തീയതി:07-10-2012 12:28:16 AM
Added by :sabareesh
വീക്ഷണം:182
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :