ഒരാള്‍. - തത്ത്വചിന്തകവിതകള്‍

ഒരാള്‍. 

ഉറങ്ങുന്ന സുന്ദരികളുടെ
ഭവനം,
റോസായുടെ ഒരേയൊരു ചോദ്യം
"ഈ വയസ്സുകാലത്ത് നിങ്ങള്‍ എന്താണ്
തെളിയിക്കാന്‍ പോകുന്നത്"?

തൊണ്ണൂറു പിന്നിട്ട
ഏകാന്തത
എന്നെ വന്നു മൂടിയിരിക്കുന്നു
ഭൂതകാലത്തിലെവിടെയോ
റോസാ ഒരു നിധിയായിരുന്നു.

അഞ്ഞൂറ്റിപതിനാലു
വേശ്യകള്‍ക്കിടയില്‍
ദാമിയാനയെമാത്രം
ഞാന്‍ സ്നേഹിച്ചിരുന്നു,
ഒടുവില്‍, തൊണ്ണൂറാം ജന്മദിനത്തില്‍,
റോസാ എന്നെ ഒരു കന്യകയില്‍ എത്തിച്ചു.

അവളുടെ സാനിധ്യം , ഗന്ധം;
ആ ലഹരിയില്‍ ഞാന്‍ നിന്നു;
ഡെല്‍ഗാദിനയെന്ന അവളുടെ
തുടകള്‍ കീഴടക്കാന്‍ പാടുപെട്ട
അവളുടെ ചെവിയില്‍ ഞാന്‍ പാട്ടുമൂളി,
ഓരോച്ചിനെപോലെ ചുരുണ്ട് കൂടിയ
അവളുടെമുന്നില്‍
പിഴപ്പിക്കലിന്‍റെ കലമറന്ന്
ഞാന്‍ നിന്നു.
സ്വന്തം കന്യാത്വത്തില്‍
ആദിപത്യം നിലനിര്‍ത്തി
അവള്‍ ഉറങ്ങട്ടെ.

റോസാ എന്നോട് മാപ്പ് പറയാന്‍ വന്നു,
(എന്‍റെ വളര്‍ത്തു പൂച്ചക്കുട്ടിയുടെ
കാര്യത്തില്‍ മാത്രം എനിക്ക് പ്രശ്നമുണ്ടായിരുന്നു.)

അവളുടെ പതിനഞ്ചാം പിറന്നാളില്‍
ചുംബനങ്ങള്‍ കൊണ്ട്
അവളെ മൂടി,
വന്യമായ കന്യാസുഗന്ധം;
എന്‍റെസ്വകാര്യതയുടെ ഏകാന്തതയില്‍
ഞാനതിനെ വല്ലാതെ
സ്നേഹിച്ചു പോയ്‌......,

റോസായുടെ കൂടാരത്തില്‍ നടന്ന കൊല,
അത് ചതിയായ്പോയ്‌.,
റോസായോട് ഞാന്‍ അവളെ അന്വഷിച്ചു,
എനന്നെ വേദനകളും
ഓര്‍മകളും ചേര്‍ന്ന്
മരണത്തിലേക്ക്
വലിച്ചടുപ്പിച്ചു,
തൊണ്ണൂറാം വയസ്സില്‍ ഞാന്‍ സ്നേഹം അറിഞ്ഞു......................

റോസായുടെ കൂടാരത്തില്‍
ഡെല്‍ഗാദിന എത്തി
അവള്‍ വ്യത്യസ്തയായ്‌ കാണപ്പെട്ടു,
വിലകുറഞ്ഞ പെര്‍ഫ്യൂമിന്
സ്നേഹവുമായ്‌ പൊരുത്തമില്ലായിരുന്നു.
റോസാ അവളെ വിറ്റിരിക്കാം,
'തേവിടിശ്ശി' യെന്നുഞാനലറീ,
അവളെ വിശ്വസികുവാന്‍
ശ്രമം നടത്തി,
സ്നേഹം കാരണത്തെക്കാള്‍ ശക്തമായിരുന്നു.

ഒറ്റയ്ക്ക് ജീവിക്കേണ്ടി വരുന്നതിനപ്പുറം
ഒരു ദുരിതമില്ല.
അവളെ വീണ്ടും ഞാന്‍ കണ്ടെത്തി,
എന്‍റെ രാത്രിയുടെ ഏകാന്തതയില്‍
ചുംബനങ്ങള്‍കൊണ്ട് ഞാനവളെ മൂടി.
പരിശുധാഭരണങ്ങള്‍ കയ്യില്‍വച്ച്
മുക്കുപണ്ടങ്ങള്‍നല്‍കി
എന്നെ കളിപ്പികുകയായിരുന്നു,റോസാ.

ദുഃഖവും, ഭയവും
അസ്വസ്ഥനാക്കാതിരുന്നിട്ടും
അന്ത്യത്തിന്റെ സൂചനകള്‍ അടുത്തുവന്നു
അനിശ്ചിതത്വത്തില്‍ വളരെ എളുപ്പത്തില്‍
കടന്നുവരുന്നമിഴിനീരിന്‍റ ഉടമയായ ഞാന്‍
അവളെ നിരീക്ഷിക്കുന്നത് വെറുത്തു,
കൊസ്ടാറിനയുമായ്‌ രമിക്കുമ്പോള്‍പോലും
ആ യാഥാര്‍ത്ഥ്യം ഞാന്‍ ചിന്തിച്ചു.

സുനിശ്ചിതമായത് മരണമായിരുന്നു
എന്‍റെ മാതാവ് എന്നെ അനുഗ്രഹിച്ചു
റോസായോട് കന്യകയെ(ഡെല്‍ഗാദിന)
കൊണ്ടുവരാന്‍ പറഞ്ഞു;
തൊണ്ണൂറാം വയസ്സിലെ ആഗ്രഹം
നിറവേറ്റപ്പെടാതെ തന്നെ കിടന്നു;
അന്നുരാത്രി
എന്‍റെ തൊണ്ണൂറ്റിയോന്നാം ജന്മദിനത്തില്‍
അവസാന വേദനയും കാത്തു ഞാന്‍ കിടന്നു.

വിദൂരതയില്‍ മണിനാദവും
ആമുറിയില്‍
ഒരു നൂറ്റാണ്ടുമുന്‍പ് മരിച്ചുപോയ
ആരുടെയോ തേങ്ങലും
ഞാന്‍ കേട്ടു,
രാത്രി പന്ത്രണ്ടടിച്ചത്
എന്‍റെ പന്ത്രണ്ടുമിഴിനീര്‍തുള്ളികളായ്‌

ഞാന്‍ പുറത്തേയ്ക്കിറങ്ങി
ആദ്യമായ്‌ അന്ന്
വിദൂരചക്രവാളത്തില്‍
എന്നെ തിരിച്ചറിഞ്ഞു,
ആറുപതിനഞ്ചിന്‍റെ നിശബ്ദതയില്‍
എന്‍റെ വീട് എല്ലാം ഏറ്റുവാങ്ങി,
അടുക്കളയില്‍നിന്നും ദാമിയാന
ഉച്ചത്തില്‍ ഗാനമാലപിച്ചു,
എന്‍റെ വളര്‍ത്തു പൂച്ച
കാലിലുരുമി എന്നെ സ്നേഹിച്ചു.

നൂറുവര്‍ഷത്തെ ജീവിതത്തിനുശേഷം
ആഹ്ലാദത്തില്‍വേദനനിറയുന്നനിമിഷത്തില്‍
മരണം എന്നെ തേടിയെത്താതിരിക്കില്ലെന്നു
ഞാന്‍ തിരിച്ചറിഞ്ഞു........




(അവലംബം: ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസ്സിന്‍റെ "എന്‍റെ വിഷാദവേശ്യകളുടെ ഓര്‍മയ്ക്ക്")





up
0
dowm

രചിച്ചത്:ആന്‍ഡ്രൂസ് പ്രഷി.
തീയതി:06-10-2012 10:13:35 PM
Added by :ആന്‍ഡ്രൂസ് പ്രഷി.
വീക്ഷണം:185
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :