സ്ത്രൈണം - മലയാളകവിതകള്‍

സ്ത്രൈണം 

അമ്മയാവുമെന്നറിയുന്ന നേരം പകരുന്ന-
താത്മസംതൃപ്തി അമ്മതൻ ഹൃദയത്തിൽ
പെണ്ണായി പിറന്നതിൻ പുണ്യമാണിതൻ
ജന്മസാഫല്യമെന്നോർത്തു ധന്യമാകുന്നു.

നിറമുള്ള ബാല്യമെനിക്കേകിയെന്നാലും
കൗമാര വേദനകളിന്നുമോർക്കുന്നു ഞാൻ.
വർണ്ണാഭമാം പ്രണയാർദ്ര നിമിഷങ്ങളിൽ
അനുരക്തയായപ്പോളതു നൊമ്പരമായതും

ഋതുമതിയുടെ വേദനയോർത്തു കരഞ്ഞു
ഞാനെന്നെ ശപിച്ചതും, ഇനിയൊരിക്കലും,
പെണ്ണായി പിറക്കല്ലേയെന്നാശിച്ച ദിനങ്ങളും
മറവിയിൽ മായുന്നതല്ലെന്നു നിശ്ചയം.

യൗവ്വനയുക്തയായി ഭാവിയെ വരിച്ചു
വൈകാതെ ഞാൻ സുമംഗലിയായതും,
ആശിച്ചൊരാളെന്നുമെൻ പങ്കാളിയായതും
എല്ലാം കർമ്മഫലം കൊണ്ടെന്നറിഞ്ഞു .

സഹധർമ്മിണിയായി ജീവിതയാത്രയിൽ
ഇതുവരെയറിയാതോരനുഭൂതിയിൽ
എന്നെ ഞാൻ മറന്നപ്പോളെന്നിലൊരു
ജീവാങ്കുരം നാമ്പിട്ടു ഞാനുമിന്നമ്മയായി


up
0
dowm

രചിച്ചത്:രൺജിത് നായർ
തീയതി:12-11-2019 08:06:20 AM
Added by :RANJIT NAIR
വീക്ഷണം:25
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :