കൃഷ്ണമൃഗം
കൃഷ്ണമൃഗമിന്നെന്തിനു കേണു ,
കൃഷ്ണ നയനേ നിൻ ഗദ്ഗദമവനൊരു
മുഗ്‌ദ്ധ രാഗത്തിൻ നാദം പകർന്നുവോ
നൊമ്പരവീണതൻ തന്ത്രികളിലിന്നു
നിശബ്ദ സംഗീത സ്വരങ്ങളുതിർന്നുവോ
ഇതുവരെ കേൾക്കാത്ത രാഗങ്ങളാരൊരു
പാഴ്ശ്രുതി തൻ മൗനരാഗങ്ങൾ മൂളിയോ
വർണങ്ങളായിരം ചാലിച്ചെഴുതിയ
ആരമ്യ സുന്ദരമാമാരാമത്തിലിന്നു
വർണ്ണ ശബളിത മങ്ങിമാഞ്ഞിട്ടെങ്ങും
നൊമ്പരത്തിപ്പൂക്കൾ മാത്രം വിടരുമോ
നിശബ്ദ വീചികൾ എങ്ങും നിഴലിച്ചൊരു
സ്വച്ഛന്ദ മൗനമായിന്നതു മാറുമോ
അതിനെന്തു പേരിടേണമെന്നറിയാതെ
സങ്കടത്തീയിലുരുകിയൊലിക്കുന്നു .
എന്നു നിലക്കുമീ മൗനസംഗീതം
എന്നു ഒഴിയുമീ ദുഃഖ കടലല
ഒന്നുമറിയാതെ കേഴുവാൻ മാത്രമെന്ന്
കൃഷ്ണമൃഗം വേപഥു പൂണ്ടിനാൻ
Not connected : |