കണ്ണന്റെ രാധ
മൗനമോ രാധികേ, ഇനിയും മൗനമോ
കാളിന്ദി തടത്തിൽ നീ പോയതല്ലേ,
ഇന്നു ശ്യാമവർണ്ണനെ നീ കണ്ടതല്ലേ
പിന്നെന്തിനീ മൗനം പ്രിയ ഗോപികേ
പരിഭവം പറഞ്ഞു കൊഞ്ചിയനേരത്തു
പതിവുപോലവനിന്നും കളിയാക്കിയോ
കള്ള നാണം നടിച്ചു നീ ചെന്നപ്പോൾ
കള്ളനതപ്പോഴേ തിരിച്ചറിഞ്ഞോ
ഉറ്റതോഴരായി, ലാസ്യനർത്തരായി
ഓടക്കുഴലൂതും കണ്ണനും നീയും
വൃന്ദാവനത്തിലും,കാളിന്ദിതീരത്തും
വർണ്ണ വിതാനങ്ങൾ ഒരുക്കിയതല്ലേ
കണ്ണന്റെ കളിത്തോഴി രാധയല്ലേ,
സഖീ നീ കണ്ണന്റെ സർവസ്വമല്ലേ.
നിന്നിലലിയാതെ,നിന്നെയറിയാതെ
കണ്ണനൊരു നിമിഷമുണ്ടോ ,ദിവസമുണ്ടോ
Not connected : |