മിന്നാമിന്നിയും മുല്ലയും  - തത്ത്വചിന്തകവിതകള്‍

മിന്നാമിന്നിയും മുല്ലയും  

മിന്നാമിന്നിയും മുല്ലയും
മിന്നാമിന്നിക്കു മഹാമന്ദിരത്തിലെ
മുല്ലപൂവിനോട് മോഹം.
മുളംകാട്ടിൽനിന്നും മെല്ലെ മെല്ലെ
കവാടത്തിനരികെ ചെന്നു.
കാവൽ ആളുകൾ അറിയാതെ
രംഗാലങ്കാരങ്ങൾക്കുനടുവിൽ
അവൾ കാറ്റിലാടുന്നെകണ്ടു.
പുഞ്ചിരി നിലാവിൽ നറുമണം
നിറയുമ്പോൾ ,സ്നേഹച്ചിറകുമായി
വീശി വീശി അരികെചെന്നു.
ചേലയാം ഇലകള്‍ ഇളകിയാടവേ
ശാലീനസുന്ദരിതൻ
തേനൂറും ചുണ്ടിൽ മുത്തമേകി
മുല്ലയും മിന്നാമിന്നിയും
പൂര്‍ണ്ണമാo പ്രണയികളായി
ഒന്നായി നിന്നു ...
ആകാശം ഇരുണ്ടു
നക്ഷത്രങ്ങൾ മറഞ്ഞു
മൂടൽമഞ്ഞിൽ ആ
പൂവാടിയിൽ പുൽകികിടന്നു.
വിനോദ് കുമാർ വി


up
0
dowm

രചിച്ചത്:VinodkumarV
തീയതി:26-11-2019 12:58:53 AM
Added by :Vinodkumarv
വീക്ഷണം:42
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :