ഭാണ്ഡം ഏന്തിയ ആ സ്ത്രീ  - തത്ത്വചിന്തകവിതകള്‍

ഭാണ്ഡം ഏന്തിയ ആ സ്ത്രീ  

ഭാണ്ഡം ഏന്തിയ ആ സ്ത്രീ
ഭാണ്ഡം ഏന്തിയ ആ സ്ത്രീ
അവൾ പൊട്ടിക്കരയുന്ന സീത .
അവളുടെ ഭാണ്ഡത്തിൽ
എന്തെന്ന് തിരയാതെ
വിളിച്ചുകളിയാക്കിച്ചിരിക്കുന്ന "രാവണൻ" .
രാക്ഷസന്മാർ , രാക്ഷസിമാർ
രാമൻറെ ധർമ്മപത്നിയാം
സീതയാ ഭാണ്ഡം ഏന്തിയ സ്ത്രീ .
നിറങ്ങൾ വാരിയെറിഞ്ഞു
വരവേറ്റവർ കിരീടം നൽകിയവർ ,
കരിവാരിതേച്ചു൦
പൊടികളെറിഞ്ഞും
പേടിപ്പിക്കുന്ന നിമിഷങ്ങൾ.
ചാരിത്ര്യശുദ്ധി
തെളിയിക്കാൻ അഗ്നിയിൽ
ഇറങ്ങുന്ന സ്ത്രീ ...
നീറുന്നുണ്ടാകും ചക്രവർത്തിയാം
ജനകൻറെ പുത്രിയാം ആ സ്ത്രീ.
ഒരു ഭാണ്ഡം ഏന്തിയ സ്ത്രീ.
തലമുഴുവൻ മൂടിപുതച്ചു
ഒറ്റപ്പെട്ടു പൂർണഗർഭം മോടെ
കാടും മലയും പുഴയും കയറി
കാട്ടിൽ ഉറങ്ങുന്ന സ്ത്രീ.
അവൾ ഒരു ഭ്രാന്തിയാം സ്ത്രീ..
ഒടുവിൽ പർണശാലയിൽ
പെറ്റുവളർത്തിയ
ലവനും കുശനും
ശ്രീരാമദേശത്തു പോകുമ്പോൾ
കണ്ടതോ വാമഭാഗത്തു
സ്വർണശിലപോൽ കണ്ടത്
ദുഃഖ ഭാരമേന്തിയസ്ത്രീ
അത് കണ്ടിരിക്കേണ്ടിവരുന്ന
മക്കള്ക്കും ,
ഭാണ്ഡം ഏന്തിയ സ്ത്രീ
സഹിക്കുക നീ
ഭൂമിയോളം ക്ഷമിക്കുക നീ
സാമൂഹികവ്യവസ്ഥകൾ
നിന്നെ വിലക്കി
ഭാണ്ഡം ഏന്തിയ ആ സ്ത്രീ
സീതയാണ് ,ദുർഗ്ഗയാണ് .
വിനോദ് കുമാർ വി


up
0
dowm

രചിച്ചത്:വിനോദ്‌കുമാർ വി
തീയതി:26-11-2019 11:03:09 PM
Added by :Vinodkumarv
വീക്ഷണം:33
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :