കവിതയെ സ്നേഹിപ്പൂ ഞാൻ.
മഹാകവിമാരെ
ആശ്ചര്യഭരിതനായി
നിൽക്കുന്നു ഞാൻ.
കവിത തൻ വഴികളിൽ
വൃത്തമില്ലാത്തവൻ ഞാൻ
താളമില്ലാത്തവൻ ഞാൻ
എങ്കിലും കടലാസുകൾ
തിരയുന്നു ഞാൻ
പേനയും മഷിയും
കരുതുന്നു ഞാൻ.
എൻറെ ചുറ്റുമുള്ള
കാഴ്ചകൾ ,ശംബ്ദങ്ങൾ
എൻറെ വിചാരങ്ങളിലൂടെ
എഴുതിവെക്കുന്നവൻ ഞാൻ
വന്നുപോകുന്നു തെറ്റുകൾ
പൂർണനാകാൻ കഴിയാത്ത
ഈ ജീവിതയാത്രയിൽ.
മാതൃഭാഷയിൽ
എഴുതിവെക്കുന്നവൻ ഞാൻ.
ഇതു കഥയോ കവിതയോ
എന്നറിയാതെ ഏകനായി
കവികളെപിൻതുടരുന്നു ഞാൻ.
കാച്ചി കുറുക്കിയ കവിതയെ
സ്നേഹിപ്പൂ ഞാൻ.
വിനോദ് കുമാർ വി
Not connected : |