കുട്ടിക്കാലം
ഉമ്മറത്തമ്മ വിരിച്ച വെറും പായിൽ അംബരം നോക്കി കിടന്ന കാലം
അമ്മതൻ മുണ്ടിൻ തലപ്പിൽ പിടിച്ചും കൊണ്ടങ്കണ്ടംചുറ്റി നടന്ന കാലം
അച്ഛന്റെ കൈപിടിച്ചമ്പലമുറ്റത്ത് ഉത്സവം കാണാൻ പോയ കാലം
കൂട്ടുകാരൊത്തന്ന് പറങ്കിമരത്തിന്റെ കൊമ്പിലിരുന്ന് കളിച്ച കാലം
അണ്ണാറക്കണ്ണനോട് പഞ്ചാര മാമ്പഴം പങ്കായിത്തരണേന്ന് പറഞ്ഞ കാലം
തൊടിയിലെ മാവിലെ കൊമ്പിലെ ഊഞ്ഞാലിൽ
ചില്ലാട്ടം പറന്ന് കളിച്ച കാലം
ഓർമ്മകൾക്കുള്ളിലോരായിരം
വർണ്ണങ്ങൾ വാരിവിതറുന്ന കുട്ടിക്കാലം
Not connected : |