വേരുകൾ  - പ്രണയകവിതകള്‍

വേരുകൾ  

വേരിറങ്ങിപോയ സ്നേഹം
പിഴുതെടുക്കണം.
എന്നിട്ട് ആ വേരുകൾ ആഴ്ന്നിറങ്ങിയ
അളവറിഞ്ഞു അന്ധാളിക്കണം!
വളമില്ലാതെ ഇത്രമാത്രം എങ്ങനെ
വളർന്നുവെന്ന് ആലോചിക്കണം.
ഒടുവിൽ
അത് തന്നിരുന്ന മധുരമുള്ള ഫലങ്ങൾ
ഇനിയില്ലെന്ന് ഓർത്ത് കണ്ണീർ പൊഴിക്കണം.up
1
dowm

രചിച്ചത്:അപർണ വാരിയർ
തീയതി:04-12-2019 07:54:55 PM
Added by :Aparna Warrier
വീക്ഷണം:219
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :