സമയമില്ല!        
    നന്ദി.
 സമയമില്ലെന്നുള്ള നിന്റെ വാക്കിനു നന്ദി.
 അത് തന്ന വേദനകൾക്കും നന്ദി.
 നിന്റെ ശ്രദ്ധ വിലമതിക്കാതെ
 എന്റെ സന്തോഷങ്ങൾക്ക് 
 തൊണ്ടയിൽ കുരുക്കിട്ടതിനും നന്ദി.
 സമയമില്ലെന്നത്  ശീലമാകയാൽ,
 നിന്നിൽ നിന്നകന്നുള്ള 
 ഏകാന്ത വാസത്തിനും നന്ദി!
 
      
       
            
      
  Not connected :    |