ഉള്ളിത്തൊലി - തത്ത്വചിന്തകവിതകള്‍

ഉള്ളിത്തൊലി 

ഉള്ളുതുറന്ന് ഒന്ന് ചിരിക്കട്ടെ
ഉള്ളിയായ ഉള്ളികൾഞങ്ങൾ

ഉള്ളികൾ ഞങ്ങൾ പണ്ട്
ഉള്ളിൽ എന്നും കേണിരുന്നു
ഉള്ളിലൊന്നും ഇല്ലെന്നും
ഉള്ളി പൊളിച്ച പോലെന്നും
ഉള്ളിത്തൊലി പോലെന്നും
ഉറക്കെയും പതുക്കെയും പറഞ്ഞുനടന്നവർ

ഉണ്ട് ഞങ്ങൾ പലതരം
ഉണ്ട് കൊച്ചുളളി, വല്യുളളി
ഉള്ളിലുള്ളവൻ വെള്ളുള്ളി

ഉള്ളി പൊളിച്ചു കരഞ്ഞവർ
ഉള്ളി കാണാഞ്ഞ് കരയുന്നു
ഉള്ളി ഇല്ലാത്ത കറി കൂട്ടി
ഉണ്ടവരും കരയുന്നു.

ഉള്ള കാര്യം പറയട്ടെ
ഉള്ളു കൊണ്ടു ചിരിക്കുന്ന
ഉള്ളികൾ ഞങ്ങൾ പറയുന്നു
ഉണ്ട് ഉള്ളിക്കും ഒരു ദിനം
ഉള്ളി വെറും ഒരു ഉള്ളിയല്ല
ഉള്ളിത്തൊലി വെറും
ഉള്ളിത്തൊലിയും അല്ല .
ശ്യാം


up
0
dowm

രചിച്ചത്:ശ്യം
തീയതി:08-12-2019 11:14:33 AM
Added by :ശ്യാംകുമാർ.എൻ
വീക്ഷണം:36
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :