കാത്തിരിപ്പ് - മലയാളകവിതകള്‍

കാത്തിരിപ്പ് 

കാലം കടന്നുപോയ് കാത്തിരിക്കാതെ
എന്തേ മറഞ്ഞുപോയ് കാത്തിരിക്കാതെ
വീണ്ടും കാത്തിരുന്നു കാലത്തിനായ്
കാത്തിരിപ്പിൻ നോവ് മാത്രം ബാക്കി.

ആഗ്രഹം കാത്തിരിപ്പിൻ നോവ് കൂട്ടുന്നു
നീളുന്നു കാത്തിരിപ്പൊരു തീർച്ചയില്ലാതെ
നാളേയ്ക്കായ് കാത്തിരിയ്ക്കാൻ വയ്യ
ഇന്നേ നേടിടാം കാത്തിരുന്നതെല്ലാം

കാത്തിരിപ്പിൻ വേദന സഹിച്ചിടാൻ
മനസ്സിൻ നോവ് തൻ നാമ്പ് പിഴുതിടാൻ
സ്വന്തമായൊന്നുമില്ലെന്നു മനസ്സിലാ-
വർത്തിച്ചു ചൊല്ലിടാം ധൈര്യമായ്

സുന്ദരമാം ലോകം കണ്ട് കൊതിയൂറി
മൊത്തിക്കുടിയ്ക്കാൻ വെമ്പുന്ന ലോകർ
കാത്തിരിയ്ക്കാൻ വയ്യെന്ന് ചൊല്ലുന്നു
സമയമില്ലാ വൃഥാ കാത്തിരിയ്ക്കാൻ
-ശുഭം-


up
0
dowm

രചിച്ചത്:ഡോ.ആർ.പുൽപ്പറമ്പിൽ
തീയതി:09-12-2019 08:56:32 PM
Added by :Dr.R.Pulparambil
വീക്ഷണം:95
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :