കാടനായി....
കെണിയിൽ പെടുന്നതും
കെണിയിൽ പെടുത്തുന്നതും
രസമായി, വിനോദമായി
അഭ്യസ്തവിദ്യരുടെ അക്രമങ്ങൾ
നിലവിട്ട്‍ നിലകയറി
മട്ടുപ്പാവിൽ നിന്നും
മറിഞ്ഞുവീണതുപോലെ
മരിച്ചു വീഴാനായി.
അറിയില്ലയെവിടെക്കീ-
എളിമയില്ലാത്ത സംസ്കാരം
മനുഷ്യന്റെ മക്കൾ
മൃഗതുല്യരായി
ചിരിച്ചും കളിച്ചും
അണിയറയിലെ ദുഖമാക്കി
ഭീകരത സൃഷ്ടിച്ചു
കാട്ടിലെ വേട്ടക്കാരായി.
Not connected : |