ഞാൻ പുനർജനിക്കും.
ഞാൻ പുനർജനിക്കും.
എൻ ഹൃദയം നിലച്ചാൽ
ഞാനും മരിക്കും
അന്ത്യശ്വാസം വലിച്ചു
പിടഞ്ഞുതാഴേക്കുവീഴും.
കൈകളിൽ കരുതിയ
പനിനീര്‍പ്പൂവുകൾ
ചിതറി കിടക്കും
കൈകൾ മലർത്തി
ഞാൻ വീണുകിടക്കും.
അപ്പോഴും മൂകതയിൽ
അരനാഴികനേരമെങ്കിലും
നിനക്കായി ജീവനോടെ
എൻ മിഴികൾതുറന്നുപിടിക്കും.
പ്രിയതേ, അരികെനിന്നെ
കണ്ണുനിറയെ കണ്ടാൽ
കാർമേഘങ്ങൾ മാറും
ഇടിമിന്നൽ പോലെ
നാഡികളിൽ ആവേഗങ്ങൾ പായും.
സമാനൻ നിൻ ശ്വാസത്തിൻ
ചൂടുമായി ധമനികളിൽ നിറയും.
ഏവരും കാൺകെ എൻമിഴികൾ
ചിമ്മും ഹൃദയംതുടിക്കും
ശവമഞ്ചത്തിൽ നിന്നും
ഏവരും കാൺകെ എൻമിഴികൾ
ചിമ്മും, ഹൃദയമിടിക്കും
പുണരാ൦ അനുരാഗം ജനിക്കു൦
എഴുന്നേറ്റുനിൻ കൈകൾപിടിക്കും
നിന്നെ ഉപേഷിക്കാൻ കഴിയില്ല
അതിനായി ഞാൻ പുനർജനിക്കും.
എൻ ഹൃദയം നിലച്ചാൽ
ഞാനും മരിക്കും ......
വിനോദ് കുമാർ വി
Not connected : |