ആ തെങ്ങുകയറ്റക്കാരൻ. - തത്ത്വചിന്തകവിതകള്‍

ആ തെങ്ങുകയറ്റക്കാരൻ. 

നാട്യമില്ലാത്ത പച്ചപ്പിൽ
സ്വപ്‌നങ്ങൾ കാണുന്ന
നാട്ടുമ്പുറക്കാരൻ .
ആ തെങ്ങുകയറ്റക്കാരൻ.
മരം കയറുന്നാ
മനുഷ്യൻറെ കൈയ്യിൽ
വെട്ടുകത്തിയുണ്ട്
തഴമ്പുള്ള കാലുകൾ
കഴപ്പാൽ വിറക്കുന്നുണ്ട് .
എങ്കിലും ഉയരത്തിൽ
കയറുമ്പോൾ കിതപ്പോടെ
കൊത്തിയുണ്ടാക്കിയ
കൊതമേൽ കാലുവെച്ചു
തലോടി പുണരുമാ
തെങ്ങു ചതിക്കുകില്ല.
ചങ്കുള്ള ആ ആടുന്ന
തെങ്ങിൻതടി ചതിക്കുകില്ല.

സന്ദേഹങ്ങളില്ല.
ഭാഗ്യവാനാണവൻ
നാട്യമില്ലാത്ത പച്ചപ്പിൽ
സ്വപ്‌നങ്ങൾ കാണുന്ന
നാട്ടുമ്പുറക്കാരൻ .
അവിടെ നിറയെ പൂക്കുലകളുണ്ട്
പൂതേൻനുകരുന്ന കിളികൾതൻ
കള കളാരവങ്ങൾ കേൾപ്പതുണ്ട്.
നാടൻപാട്ടുമായി ബീഡിവലിച്ചു
അരിയും പരിപ്പുമായി സന്ധ്യയിൽ
കൂരയിൽ ഓടിയെത്താൻ ഉയരങ്ങൾ
കീഴടക്കുന്ന ആ തെങ്ങുകയറ്റക്കാരൻ.
കാറ്റുംമഴയും മാറാൻ കുടിലിൽ
പ്രാർത്ഥിക്കും മിഴികൾ കാത്തിരിപ്പൂ
ചൂടുംചൂരുമായി ഒരു പെണ്ണുണ്ട്
അവളുടെകയ്യിൽ കളിചിരിയുമായി
ഓമൽ കുഞ്ഞുണ്ട് ...അവിടെ
നാട്ട്യമില്ലാത്ത പച്ചപ്പിൽ
സ്വപ്‌നങ്ങൾ കാണുന്ന
നാട്ടുമ്പുറക്കാരൻ .
വിനോദ് കുമാർ വി


up
0
dowm

രചിച്ചത്:VinodkumarV
തീയതി:19-12-2019 09:53:03 PM
Added by :Vinodkumarv
വീക്ഷണം:30
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :