വെള്ളത്തുള്ളി
തുള്ളി തുള്ളി നടക്കും ഞാനൊരു വെള്ളത്തുള്ളി
കൂട്ടരുമൊത്ത് കളിച്ചു നടക്കും വെള്ളത്തുള്ളി
കാറ്റിലുലഞ്ഞ് പാഞ്ഞു വരുമ്പോൾ കൂറ്റൻ തിരമാല
കുത്തി ഒലിച്ച് ഒഴുകി അണഞ്ഞാൽ നുരയും പാലരുവി
തുള്ളിച്ചാടി തെന്നിമറിഞ്ഞ്
വെള്ളത്തിരയായി
നുരഞ്ഞുപൊങ്ങി പതഞ്ഞൊഴുകി തീരത്തണയും ഞാൻ
ഉദിച്ചു പൊങ്ങി ജ്വലിച്ചു സൂര്യൻ വാനിൽ നിൽക്കുമ്പോൾ
ഉയർന്നു പാറും ഉറഞ്ഞ് കൂടും വെൺമേഘത്തുണ്ടാകും
ഞാൻ മേഘത്തുണ്ടാകും
അലഞ്ഞ് അലഞ്ഞ് വാനിൽ പാറി പാറി അകലുമ്പോൾ
കാറ്റു വന്ന് തടുത്തു കൂട്ടും
കരിമേഘത്തുണ്ടാകും
കറുത്തിരുണ്ട് തടിച്ചുരുണ്ട്
കരിമേഘക്കാടാകും
ഞാൻ കരിമേഘക്കാടാകും.
കാറ്റിനൊപ്പം കൂട്ടുകൂടും
നാടുചുറ്റും ഞാൻ
കടലുതാണ്ടി കരക്കടുക്കും
എന്തൊരു സന്തോഷം
നാടുകാണാൻ കാടുകാണാൻ കൊതിച്ചു പാറും ഞാൻ
വയലു കാണും പുഴകൾ കാണും
നാട് കാണും ഞാൻ
വെയിലിൽ വാടിയ
ചൂടിൽ വരണ്ട നാട് കാണും ഞാൻ
കരിഞ്ഞ നെല്ലും മൊട്ട തെങ്ങും
വരണ്ട പുഴയും വറ്റിയ കുളവും
മലിനമായ നാടും മേടും കരഞ്ഞിടാൻ തോന്നും
കാറ്റിൽ ഉയർന്ന് ഉയർന്നു പാറും
പെയ്തിറങ്ങാൻ കൊതിച്ച്
വാനിൽ അലഞ്ഞ് ഉഴലും ഞാൻ
വെട്ടിനിരത്തിയ മൊട്ടക്കുന്നുകൾ താഴെ
തലയും ഉടലും തുരന്ന് മാറ്റിയ മലകൾ താഴെ
കാടും മേടും പേരിന് മാത്രം
കാണാനില്ലെങ്ങും
കാണാനുള്ളത് കോൺക്രീറ്റ് കാടുകൾ നാടു നിറച്ചും
കരഞ്ഞു പോയി
തകർന്നു പോയീ
നെഞ്ചുപിളരും കാഴ്ച കണ്ട്
കരഞ്ഞു പോയീ...ഞാൻ
പെയ്യ്തിറങ്ങീ.....ഞാൻ
നിങ്ങളതിനെ പറഞ്ഞതിങ്ങനെ
മേഘവിസ്ഫോടനമെന്ന്
നിങ്ങളറിയൂ എന്നുടെ വേദന
നിങ്ങളറിയൂ എന്നുടെ വേദന
നിങ്ങൾ മാറില്ലേ
നിങ്ങൾ മാറില്ലേ
Not connected : |