അസ്ഥികൂടം തിരയുമ്പോൾ ? - തത്ത്വചിന്തകവിതകള്‍

അസ്ഥികൂടം തിരയുമ്പോൾ ? 

അസ്ഥികൂടം തിരയുമ്പോൾ ?
ജീവശാസ്ത്രം പഠിപ്പിക്കാൻ
അസ്ഥികൂടം തിരയുന്നു ഞാൻ
അപ്പോൾ ആ കണ്ടത്
അസ്ഥികൂടത്തിൻ വസ്ത്രം
അപ്പോൾ ആ കണ്ടത്
ദഹനേദ്രിയ വ്യവസ്ഥാചിത്രം
അതിൻറെ വില കണ്ടപ്പോൾ
ഓർത്തുപോയി വറുതിതൻ
നികേതങ്ങൾ, തോൽ ചട്ടയിൽ
ഇടിക്കുന്ന ഹൃദയവുമായി
ഇരുപ്പുണ്ട് കിടപ്പുണ്ട്
കണ്ണുകൾ തള്ളിയ
അസ്ഥികൂടങ്ങൾ ....
അവിടേക്കു ഞാൻ
എൻറെ വിദ്യാർത്ഥികളെ
കൊണ്ടുപോകാം .....
ദുഷ്‌കരമാ൦ ജീവശാസ്ത്രം .
അറിയുക എൻ വിദ്യാർത്ഥികളെ.
അറിയുക ആ നെടുവീർപ്പുകൾ
ആ നാടുകൾ ,ആ വീടുകൾ
കരഞ്ഞു കരിവാളിച്ച കുഞ്ഞുങ്ങളുമായി
വടികുത്തി നിൽക്കുന്ന അസ്ഥികൂടങ്ങളെ
വറ്റിയ മുലകൾപോലാപുഴകളെ
ഉണക്കകമ്പുകൾ പേറിയഭൂദൃശ്യങ്ങളാൽ
വ്യക്തമാകട്ടെ ജീവശാസ്ത്രം.
ഉണരട്ടെ അവർതൻ ഇന്ദ്രിയങ്ങൾ
അവരാൽ നിറയട്ടെ സഹായഹസ്‌തം
ചെറുപുഞ്ചിരിയാൽ "മനുഷ്യത്വം".
വിനോദ് കുമാർ വി


up
0
dowm

രചിച്ചത്:VinodkumarV
തീയതി:28-12-2019 01:04:36 AM
Added by :Vinodkumarv
വീക്ഷണം:50
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me