പരിവേഷം  - തത്ത്വചിന്തകവിതകള്‍

പരിവേഷം  

ഭക്തിയുടെ പരിവേഷത്തിൽ
ദേശസ്നേഹം പുറത്തുകാട്ടി
ഉള്ളിലൊരുവിഷപ്പാമ്പായി
മത്സരക്കളരിയിൽ മുഖം മൂടി-
കെട്ടി രക്തച്ചൊരിച്ചിലിൽ
കലാശാലകളിൽ വനിതകളുടെ
വിദ്യാഭ്യാസമസാധ്യമായി
കലിയുഗം പടുത്തുയർത്താൻ.

മന്ത്രങ്ങളെല്ലാം തരംപോലെ
തന്ത്രങ്ങളാക്കി ചുടുചോര-
യൊഴുക്കുന്ന അധികാരത്തിൽ
പിടയുന്നു നാടിന്റെ യുവത.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:06-01-2020 07:27:03 PM
Added by :Mohanpillai
വീക്ഷണം:18
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)