നമ്മൾ  - തത്ത്വചിന്തകവിതകള്‍

നമ്മൾ  

ഒരൊറ്റ രാജ്യം ഒരൊറ്റ ജനത
ഒരൊറ്റ ഭാവം വളരേണം
ചതച്ചരച്ചൊരു നാടിന്‍ മാനം
പിടിച്ചു വാങ്ങിയ നാൾ മുതലെ
നമ്മളിൽ നിറയും ഒരൊറ്റ മന്ത്രം
നാനാത്വത്തില്‍ ഏകത്വം
അടിമകളില്ല ഉടമകളില്ല
ജനാധിപത്യം സ്വാതന്ത്ര്യം

സമത്വ സുന്ദര കാലം മാറി
മായ കാഴ്ച്ചകൾ പതിവായി
കാർമേഘങ്ങൾ മൂടുകയായി
കറുത്ത നാളുകൾ വരവായി

ജാതി പാടി മതം തേടി
മനുഷ്യന്മാർ മതിൽ കെട്ടി
പണം തേടി പദവി തേടി
അധികാരം വഴിമാറി

വോട്ട് നേടാൻ നോട്ട് നേടാൻ
കലാപങ്ങൾ വിതറുമ്പോൾ
കണ്ണു കെട്ടിയ കാലത്തിൽ
ഉൾകണ്ണുകൾ വേണം

നമ്മളൊന്നു ചേർന്ന്
വൻ മതിൽ തീർക്കണം
നന്മ തേടും കരങ്ങൾക്ക്
ഉൾ കരുത്താകുവാൻ
തിന്മ വാഴും ഇരുൾ
വഴിയിൽ കനലാകണം

രചന : വിഷ്‌ണു അടൂർ






up
0
dowm

രചിച്ചത്:വിഷ്‌ണു അടൂർ
തീയതി:12-01-2020 12:05:05 AM
Added by :Vishnu Adoor
വീക്ഷണം:73
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :