മരട്  ഫ്ലാറ്റ്  - ഇതരഎഴുത്തുകള്‍

മരട് ഫ്ലാറ്റ്  

അംബരചുംബിയായി നിന്നൊരു-
സ്വപ്നത്തിലുള്ളിലെ സുന്ദരസ്വപ്നം.....
ആകുന്ന കാലത്തു തീർത്തൊരു-
ആകാശ നൗക....,
ആകാത്ത കാലത്തു നിത്യ-
നൊമ്പരം തീർക്കുന്നുവോ....?

കൂടുതകർന്നൊരു കിളിയുടെ തേങ്ങൽ,-
തെല്ലൊന്നു കേട്ടപ്പോൾ-
ചങ്കു തകർന്നൊരു സ്നേഹിതരേ,-
കാപട്യം, കാപട്യം, കാപട്യം, മർത്യരെ,
കാപട്യം, കാപട്യം, കാപട്യം, മർത്യരെ,
കാപട്യം നിങ്ങൾ തൻ ചേഷ്ടകൾ......

അണപൊട്ടി ഒഴുകുമീ കണ്ണീർക്കടലിന്റെ-
ചുടു കണ്ണീർതുള്ളികൾ-
കണ്ടതിൽ ആഹ്ളാദ നൃത്ത-
മാടുമൊരു സോദരരെ.....
മറക്കുകയില്ല ...... മരിച്ചാലും മറക്കുകയില്ല....
നിങ്ങൾ തീർത്തൊരു മായാ നൊമ്പരങ്ങൾ......

പറയാത്ത നൊമ്പരം അറിയാത്ത സോദരരേ,
എന്നുടെ പറയാത്ത നൊമ്പരം അറിയാത്ത സോദരരേ,
അറിയുന്നു നിങ്ങൾ പറയാത്ത നൊമ്പരങ്ങൾ......
കാട്ടു പ്രാണികൾ, കാട്ടാനകൾ,
കാട്ടുപന്നികൾ, കാട്ടുപോത്തുകൾ,
എണ്ണംപറയാത്ത കാട്ടുജാതികൾ,
ക്ഷുദ്ര ജീവികൾ, കരി മൂർഖൻ പാമ്പുകൾ,
കലികാല കോമരങ്ങൾ,
പിച്ചിച്ചീന്തി എറിയുന്ന പൈശാചിക-
സന്തതികൾ തൻ -
നൊമ്പരങ്ങൾ......
അറിയുന്നു നിങ്ങൾ പറയാത്ത നൊമ്പരങ്ങൾ......
എങ്കിലും .......
അറിയുന്നില്ല നിങ്ങൾ
എന്നുടെ പറയാത്ത നൊമ്പരങ്ങൾ,
കാപട്യം, കാപട്യം, കാപട്യം, മർത്യരെ.


ഓർമകൾ കേവലം ദുസ്വപ്നമായി തീരുന്നുവോ?
ഇന്നിതാ........ കേവലം ദുസ്വപ്ന്മായി തീരുന്നുവോ?
എങ്ങോ മറന്നുപോയൊരു ഉള്ളിലെ തേങ്ങൽ-
ചാലുകൾ കീറി ഒഴുകിത്തുടങ്ങുന്നുവോ....?
വീണ്ടും ഒഴുകിത്തുടങ്ങുന്നുവോ....?
കൊച്ചുകുട്ടിയല്ല കരയുവാൻ ഇങ്ങനെ-,
കൈകാലിട്ടടിച്ച്‌ ഏങ്ങിക്കരയുവാൻ ഇങ്ങനെ-,
എങ്കിലും....,
അണപൊട്ടി ഒഴുകും കണ്ണീർകടലിന്റെ-
ചുടു കണ്ണീർതുള്ളികളിൽ,
കണ്ടതിൽ ആഹ്ളാദ നൃത്ത-
മാടുമൊരു സോദരരെ-
മറക്കാത്തൊരു നൊമ്പരം തീർത്തു,
നിങ്ങൾ എൻ കൂടെയുള്ളവർ....
അന്യ നാട്ടിൽ അരിഷ്ടിച്ചു കിട്ടിയ സമ്പാദ്യം,
അന്യർ കരുതിയതിൽ-
നേടിയ സമ്പാദ്യം.………
എന്നുടെ സ്വന്തമെന്ന് തെറ്റായി കരുതി,-
എന്നുടെ നാടെന്നു തെറ്റായി കരുതി-
പോഴനായി പോയതോ എന്നുടെ കുറ്റം?
അന്യായമായി കവർന്നെടുക്കുന്നുവോ ഭരണങ്ങൾ?
അന്യന്റെ കൈയിൽ ഞെരിഞ്ഞമരുന്നുവോ?
ആശ അറ്റുപോയി ജീവിതത്തിൽ,
കേവലം ജല്പനംചെയ്യും, ഭ്രാന്തൻ പരിഷ്‌ക്കാരങ്ങൾ
കണ്ടു മടുത്തു, കിരാത ചിന്തകൾ,
എങ്ങും കാണാത്ത ഭ്രാന്തൻ ആശയങ്ങൾ .....

അറിയുന്നു നിങ്ങൾ പറയാത്ത നൊമ്പരങ്ങൾ......
കാട്ടു പ്രാണികൾ, കാട്ടാനകൾ,
കാട്ടുപന്നികൾ, കാട്ടുപോത്തുകൾ,
എണ്ണംപറയാത്ത കാട്ടുജാതികൾ,
ക്ഷുദ്ര ജീവികൾ, കരി മൂർഖൻ പാമ്പുകൾ,
കലികാല കോമരങ്ങൾ,
പിച്ചിച്ചീന്തി എറിയുന്ന പൈശാചിക-
സന്തതികൾ തൻ -
നൊമ്പരങ്ങൾ......
അറിയുന്നു നിങ്ങൾ പറയാത്ത നൊമ്പരങ്ങൾ......
എങ്കിലും .......
അറിയുന്നില്ല നിങ്ങൾ
എന്നുടെ പറയാത്ത നൊമ്പരങ്ങൾ,
കാപട്യം, കാപട്യം, കാപട്യം, മർത്യരെ.

-------------------------------------------------------------------

നാഷ് തോമസ് - 10.01.2020. 5. AM, Kadammanitta.


up
0
dowm

രചിച്ചത്:NASH THOMAS
തീയതി:14-01-2020 11:23:56 AM
Added by :nash thomas
വീക്ഷണം:38
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :