സമവാക്യം
പൊളിക്കാൻ പറഞ്ഞിട്ട്
പൊളിച്ചുകഴിഞ്ഞു
പൊളിഞ്ഞവരോട്
പൊളിച്ചതിൽ
ദുഃഖമുണ്ടെന്നു
പറയുന്നതിലെന്തർത്ഥം.
പൊളിക്കുന്നില്ലന്നു പറഞ്ഞു
ബഹളമുണ്ടാക്കിയവർ
പതിയെ പൊളിച്ചാൽ മതിയെന്നു
പറയുമ്പോൾ
വെളുക്കാൻ തേച്ചത് പാണ്ടായപോലെ
പരിസ്ഥിതി വീണ്ടും കുഴപ്പത്തിലായ
കുറ്റബോധത്തിലെന്നപോലെ.
പ്രത്യാഘാതമൊന്നുമില്ലന്നു
ശാസ്ത്ര സാങ്കേതിക-
സമവാക്യമറിയാവുന്നവർ
പറയില്ലെന്നത് സത്യം.
Not connected : |