നീ
എന്റെ ചുണ്ടിലെ
പുഞ്ചിരിയാണു നീ
നീ കൂട്ടിനില്ലെങ്കിൽ
പുഞ്ചിരിക്കുവതെങ്ങനെ
ഞാൻ സഖീ
എന്റെ ഉയിരിൻ
ഉയിരാണു നീ
നീ ഉയിരായി
അരികിലില്ലെങ്കിൽ
ഉയിരോടിരിപ്പത്
എങ്ങനെ ഞാൻ സഖീ
എൻ ചുവടിന്
കരുത്താണു നീ
എൻ കരങ്ങളിൽ
നിൻ കരങ്ങളില്ലെങ്കിൽ
കൽപ്പടവുകൾ
കയറുവതെങ്ങനെ
ഞാൻ സഖീ
ഒന്നു പിൻതിരിഞ്ഞൊന്നു
നോക്കു നീ
നമ്മൾ ആദ്യമായ്
കൈപിടിച്ചതും
കല്പടവുകൾ
കേറി നടന്നതും
ചുറ്റുപാടുകൾ
കഷ്ടനാളുകൾ
കയ്യടിച്ചവർ
പരിഹസിച്ചവർ
ഒന്നും അറിയാതെ
ഒന്നും പഴിയാതെ
പതിയെക്കയറിയ
കല്പടവുകൾ
മുള്ളു പാകിയ
നടപ്പാതകൾ
ഒന്നും അറിഞ്ഞില്ല
നീ കരം പിടിച്ചു
കൂടെ നടന്നതു മാത്രം
ഓർക്കുന്നു
ഞാൻ സഖീ.
Not connected : |