മരട്.... - മലയാളകവിതകള്‍

മരട്.... 

ചെമ്മണ്ണ് ചെത്തി
അടർത്തിമാറ്റി
പർവ്വത നെഞ്ച്
പറിച്ചെടുത്ത്
പൊട്ടിച്ച പാറയാൽ
കെട്ടിപ്പൊക്കി
കായലിൻ
കയത്തിൽ
കണ്ടലിൻ
കരത്തിൽ
താഴ്ത്തിയ
കാലുകളിൽ
അംബരചുംബിയാം
രമ്യ സൗധം
മരടിലെ സൗധം.



മരടിലെ സൗധം
മണ്ണിലമർന്ന സൗധം
മരട് ഒരു തുടക്കം
മലയാള മണ്ണിന്റെ
കണ്ണിലെ കരട്


കടലിന്റെ റാണിയുടെ
കരളിലെ മുകട്
ചോര വിയർക്കുന്ന
കായലിൻ മുറിവ്

മരട് മനസ്സിന്റെ
നൊമ്പരം
ഒരു പിടി തരിയായി
മണ്ണിൽ
ഒരു പൊടിപ്പുകയായ്
വാനിൽ

നീയമത്തെ പുച്ഛിച്ച്
പുച്ഛിച്ച് വളർന്ന
ഭൂ മാഫിയക്കേറ്റ
ചുറ്റികയടിയിത്

പുത്തനെറിഞ്ഞ്
പച്ച വിരിക്കുന്ന
ധാർഷ്ട്യത്തിനേറ്റ
പ്രഹരമിത്

പഴുതുകൾ തേടി
നിയമം വിൽക്കുന്ന
കറുത്ത കോട്ടർക്കുള്ള
ചുവപ്പ് ശാസനം

മരടൊരു നൊമ്പരം
പറിച്ചെറിഞ്ഞ കൂട്ടിലെ
ഇണക്കിളികളുടെ
ഇടനെഞ്ചിലെ
നൊമ്പരം

വിറ്റു പെറുക്കിയും
സ്വരുക്കൂട്ടിയും
വിയർപ്പൊഴുക്കി
കെട്ടിപ്പടുത്ത
വീടെന്ന സ്വപ്നം

ഭരണകൂടത്തിന്റെ
ഉദ്യോഗപ്രഭുത്വത്തിന്റെ
ചുവപ്പുനാടക്കുരുക്കിൽ
കെടുകാര്യസ്തതക്കേറ്റ
ചുറ്റിക പ്രഹരം

മരടൊരു നൊമ്പരം
മനസ്സിൽ
കേരള മേ നിന്നെ
ഓർത്ത് കരയട്ടെ
നീ കോൺക്രീറ്റ്
ശവപ്പറമ്പാകുന്ന
നാളോർത്ത്
കരയട്ടെ


up
0
dowm

രചിച്ചത്:ശ്യാം
തീയതി:17-01-2020 10:45:36 PM
Added by :ശ്യാംകുമാർ.എൻ
വീക്ഷണം:28
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :