അങ്കത്തട്ടിൽ  - തത്ത്വചിന്തകവിതകള്‍

അങ്കത്തട്ടിൽ  

കുയിലേ നീ കൂവുന്നതാർക്കുവേണ്ടി
കൂടു തെറ്റിയതോ, കൂട്ടം തെറ്റിയതോ
ഇണക്കിളിയെ വിളീക്കുന്നതോ
കാട്ടാളന്റെ കഥയാവർത്തിക്കുന്നതോ
കാഞ്ചനസീതയുടെ ഗതികേടിൽ
രാവണഹൃദയം കാമുകനെ മാറ്റിയതോ.

കുയിൽനാദത്തിലെ വിളിയും സങ്കടവും
മനുഷ്യ മനസ്സുകൾക്ക് പലരൂപം,പക്ഷെ
ഒടുക്കുവാനുള്ള പിശാചായി മാറാൻ
ആയുധവും ഇന്ധനവുമില്ലാതെ.
വാളും വടിയും വർത്തമാനവും പണവും
മനുഷ്യ സ്നേഹത്തിന്റെ അങ്കത്തട്ടിൽ


up
0
dowm

രചിച്ചത്: മോഹൻ
തീയതി:21-01-2020 12:56:19 PM
Added by :Mohanpillai
വീക്ഷണം:29
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :