പരീക്ഷയെന്നൊരു ഭൂതം
പരീക്ഷയെന്നൊരു ഭൂതം
ഉറക്കം കെടുത്തും ഭൂതം
കയറും നിനവുകളിൽ നിറയും
പറയും ഇതു നിൻറെ ഭാവി
ബാഗിൽ വെച്ചൊരാ
പുസ്തകങ്ങൾ തുറന്നു
വായിച്ചു പഠിക്കാൻ
വഴി ഒരുക്കി..
പരീക്ഷയെന്നൊരു ഭൂതം.
തലകുത്തി മറിഞ്ഞു
കൂടെക്കളിച്ചവർ ഒത്തുകൂടി.
തലച്ചോറുപുകച്ചു
ഇന്റർനെറ്റും മൊബൈലും
കുതന്ത്രങ്ങളും വിരാമമിട്ടു.
ഒരു കട്ടൻ കുടിച്ചു
കണ്ണുകൾ തുറന്നിരുന്നു
വർത്തമാനങ്ങൾ കുറക്കൂ.
സമ്മേളിച്ച് സന്തോഷമോടെ
ഒപ്പം വായിച്ചുച്ചത്തിൽ പഠിക്കു.
വഴി ഒരുക്കി..
പരീക്ഷയെന്നൊരു ഭൂതം.
പിള്ളാർക്കെല്ലാം ഭൂതമെന്നു
കേട്ടാൽ അടുത്തുവന്നാൽ
ഉത്‌ക്കണ്‌ഠയേറും
നിർഭയരായി ഗുരുഭക്തിയോടെ
ഒത്തുപിടിച്ചാൽ ആ
ഭൂതം സ്വപ്നങ്ങൾ എല്ലാം
പണിഞ്ഞു തീർക്കും
ഉയരങ്ങളിലേക്കു കൊണ്ടുപോകും
സൗഭാഗ്യങ്ങൾ വാരിച്ചൊരിയും .
വഴി ഒരുക്കി .
പരീക്ഷയെന്നൊരു ഭൂതം.
തോറ്റവനെ ജയിപ്പിക്കും ഭൂതം
ജയിച്ചവനെ തോൽപ്പിക്കും ഭൂതം
തലവര എന്ന് ചൊല്ലാതെ
ഭൂതത്തെ അടിമയാക്കി
ജീവിതകാലം കൂടെക്കൂട്ടു .
വിനോദ്‌കുമാർ വി
Not connected : |