ആരാച്ചാർക്ക് ആശംസ  - തത്ത്വചിന്തകവിതകള്‍

ആരാച്ചാർക്ക് ആശംസ  

ആരാച്ചാർക്ക് ആശംസകൾ
ഒരമ്മതൻ കലങ്ങിയ
കണ്ണുകൾ തെളിയുന്നിതാ
നീതിക്കായി ദശാബ്‍ദത്തോളം
പടവുകൾ കയറിക്കയറി
തളർന്നാകൈകാലുകൾ
നിവർത്തിയുറങ്ങട്ടെ.
ഒരമ്മതൻ ആയിരം ആശംസ.
ആരാച്ചാർക്ക് ആശംസ
ഒരായിരം ആശംസകൾ.

അസുരവിത്തുകൾ
വീണ്ടുംവിളയുന്ന തഥാവി
തനുജ തൻ തനുവിലും
മനതാരിലും ഭയമേകി പാതകർ
പടർന്നുകേറുമ്പോൾ
നീതിയും ചക്രശ്വാസം വലിച്ചു
കെഞ്ചുമൊരമ്മയെ അടിച്ചുകൊല്ലുന്നു.
ഈ ഭൂവിൽ അപമാന ജ്വരമേറുന്നു .

വലിച്ചെറിയു അവർ തൻ കഴുത്തിലേക്ക്
ചക്ഷു ശ്രവണമാ൦ കയറുകൾ
ചുറ്റിമുറുകട്ടെ..ഉണ്ടകണ്ണുകൾ
തള്ളട്ടെ കഴുമരത്തിൽ
കിടന്നുപിടയട്ടെ ആ വിരൂപികൾ
ആരാച്ചാർക്ക് ആശംസ
ഒരമ്മതൻ ആത്മാവ് നേരുന്നു ആശംസ.

ഇരക്കായി മെഴുകുതിരികൾ
ഇരന്നുനടക്കവേണ്ട ,
അനുശോചനകൾ വേണ്ട,
നാടും വീടും വെറുത്തവർ
അവരോടായി ആരായുമോ
അന്ത്യാഭിലാഷം...
വേണം നിർഭയക്കായി
ശത്രുസംഹാരം പൂജകൾ
തൊട്ടുകൊടുക്കാം തിലകക്കുറി
കൈയിൽ അർപ്പിക്കുന്നു
തൂക്കുകയറുകൾ .....

ഉണ്ടിവിടെ നിയമപാലകൻ
ആണൊരുത്തൻ ആരാച്ചാർ
ആ ആരാച്ചാർക്ക്
ഹൃദയത്തിൽ നിന്നും
ഒരായിരം ആശംസകൾ.
വിനോദ് കുമാർ വി


up
0
dowm

രചിച്ചത്:VinodkumarV
തീയതി:22-01-2020 09:23:15 PM
Added by :Vinodkumarv
വീക്ഷണം:39
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me