പലായനം  - തത്ത്വചിന്തകവിതകള്‍

പലായനം  

പ്രണയം നിറഞ്ഞു വഴിഞ്ഞ നിൻ കണ്ണിണ
ചുടു വേവൊരു വേള തൊട്ടറിഞ്ഞില്ല ഞാൻ

ഹൃദയം മിടിച്ചു മിടിച്ചു തളർന്നതെൻ
ഹൃദയത്തിനാലെയറിഞ്ഞതുമില്ല ഞാൻ

ഒരു രാവിലെൻ നെഞ്ചിൽ തലതാഴ്ത്തി
മാറിലൂടിഴയുവാനുള്ള കനവറിഞ്ഞില്ല ഞാൻ

മൂകത തൻ മഹാ ഗർത്തങ്ങൾ തീർത്തതു
ചാടി കടന്നു ഞാൻ ദൂരേക്കകലുമ്പോൾ

പാഴിരുൾ കീറിലെൻ ഭാണ്ഡം ഒളിപ്പിച്ചു
പാതിരയിൽ ഞാനകലേക്കു നീങ്ങുമ്പോൾ

പാരിജാതത്തിൻ കടക്കലേയ്ക്കായ്
മിഴി വാരിജ മുത്തുകളർപ്പിച്ചു നിന്നു നീ


up
0
dowm

രചിച്ചത്:wanderthirst
തീയതി:28-01-2020 01:59:08 PM
Added by :wanderthirst
വീക്ഷണം:87
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :