അവശിഷ്ടങ്ങൾ  - പ്രണയകവിതകള്‍

അവശിഷ്ടങ്ങൾ  

കൃത്യതയോടെ തന്നെ വിധി നടപ്പാക്കി.
കഴുത്തിലെ മൂന്നും നാലും കശേരുകൾക്കിടയിൽ
ആ കുടുക്ക് മുറുകിക്കിടന്നു.
മനസ്സിലായിരുന്നു മരണവെപ്രാളം.
പിടഞ്ഞും, ശ്വാസത്തിനുവേണ്ടി പലവഴികൾ തേടിയും,
അവസാനമായി ജീവന് വേണ്ടി ദാഹിച്ചു.
തിരികെ ലഭിക്കില്ലെന്നറിഞ്ഞിട്ടും
പ്രതീക്ഷയോടെ അത് ജീവനെ തുറിച്ചുനോക്കി.
ഒടുവിൽ നീലിച്ച പാട് മനസിന്റെ ജീവനെടുത്തപ്പോൾ
ബാക്കിയായത് പുനർജന്മമില്ലാത്ത വെറുമൊരു ശരീരം മാത്രം!


up
0
dowm

രചിച്ചത്:അപർണ വാരിയർ
തീയതി:01-02-2020 05:31:26 PM
Added by :Aparna Warrier
വീക്ഷണം:97
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me