ഭ്രൂണങ്ങൾ കഥപറയുമ്പോൾ  - തത്ത്വചിന്തകവിതകള്‍

ഭ്രൂണങ്ങൾ കഥപറയുമ്പോൾ  

ഭ്രൂണങ്ങൾ കഥപറയുമ്പോൾ
വൈദ്യശാസ്‌ത്ര൦ കുപ്പി
പാത്രങ്ങളിൽ നിറച്ച
അണ്ഡവും പുംബീജവും
ശീതീകരിച്ചുസൂക്ഷിക്കുന്നു.
ആവശ്യപ്പെടുന്നതനുസരിച്ച്‌
സന്താനസൗഭാഗ്യം.
ഭ്രൂണങ്ങൾ തളിർക്കുന്നു
തുടിക്കും ഹൃദയങ്ങൾ
പുഞ്ചിരിക്കും,ഫലപ്രതീക്ഷ
ഒരു കുഞ്ഞിൻ മുഖം .
വിലയേറിയഭ്രൂണങ്ങൾ
പറയും വ്യവസായ കഥകൾ .
ലൈംഗിക പീഡനങ്ങൾ
അവിഹിതങ്ങൾ കാമകേളികൾ
ഒടുവിൽ ആവശ്യക്കാർ ഇല്ലാതെ
അലസുമാമനുഷ്യ ഭ്രുണങ്ങൾ ,
സൂക്ഷിക്കാൻ കഴിയാത്ത
വൈദ്യശാസ്ത്രം .
ഓറ്റുചാലുകളിൽ വലിച്ചെറിഞ്ഞു
ദൃഷ്ടാന്തമായി പ്ലാസ്റ്റിക്ക്
ബക്കറ്റിൽ പെറുക്കിയിട്ടവ.
പറയും പൈശാചികമാ൦ കഥകൾ .
ഒരു പെണ്ണിൻ ഗർഭപാത്രത്തിൽ
ഭ്രൂണങ്ങൾ പറയുമാകഥകൾ
ഉറങ്ങിഎഴുന്നേൽക്കും
കരഞ്ഞു പുഞ്ചിരിക്കുംഒരു
കുഞ്ഞിൻ മുഖം .
സൃഷ്ട്ടാവിനെ അറിയാത്ത
അനാഥശിശുവിൻ മുഖം
പൈത്യകം തിരയാത്തവൻ.
പറയും അനാഥ കഥകൾ .
വിനോദ് കുമാർ വി


up
0
dowm

രചിച്ചത്:VinodkumarV
തീയതി:05-02-2020 05:14:22 PM
Added by :Vinodkumarv
വീക്ഷണം:18
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me