കണ്ണുതുടച് മകൻ കൂടെ  - തത്ത്വചിന്തകവിതകള്‍

കണ്ണുതുടച് മകൻ കൂടെ  

അന്ന് ഞാൻ പിച്ചവച്ചതോർമ്മയില്ലെങ്കിലും
മുട്ടടിച്ചു വീണപ്പം തട്ടിയെടുത്തതോർമിച്ചുഞാൻ
അച്ഛന്റെ വടികുത്തിയുള്ള ഓരോ മുന്നോട്ടുള്ള
പോക്കിലും തട്ടിവീഴാതെകണ്ണ് തുടച്ചു നോക്കി.

അന്നുഞാൻ താഴെ വീണാൽ പെട്ടെന്നെഴുന്നേക്കാം
ഇന്നത്തെ അച്ഛൻ സമയത്തിന്റെ പരാജയത്തിൽ
ഒട്ടുമേ വീഴാതെ ഒരു മന്ത്രം പോലെ ആ കാലുകളുടെ
അനക്കം ഓരോ പടവും എന്നെ മുൾമുനയിലാക്കി.
വീടടുക്കാനിനിയുമുണ്ടേറെ ദൂരം, പക്ഷെ വേഗത
വേണമെന്ന് പറയാനാവില്ലീ പ്രായത്തിന്റെ നെടുവീർപ്പിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:06-02-2020 04:52:54 PM
Added by :Mohanpillai
വീക്ഷണം:26
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :