നന്മ മരം  - മലയാളകവിതകള്‍

നന്മ മരം  

നന്മ മരം

തലയങ് ഉയർത്തി നീ നില്പ്പൂ
രാജവീഥിയിൽ കാലങ്ങളായീ
ഒരായിരം പഥികർക്കു നീ
തണലേകി ഇതുവരെ
ഒരായിരം കിളികൾ നിൻ
ചില്ലകളിൽ ചേക്കേറി
കളനാദ മതിലങ്ങു നീ നിമ്ങ്ങന്യായീ
നിന്നെ നീ മറന്നു പലപ്പോഴും അങ്ങ് …..

അർക്കൻ തൻ കിരണങ്ങൾ
നിൻ തളിരിലകളെ ചുംബിച്ചു
മന്ദമാരുതൻ നിൻ തനു തലോടി മെല്ലെ
നിൻ ചില്ലകൾ ചാഞ്ചാടി തിമിർത്തു
നിന്നെ നീ മറന്നു പലപ്പോഴും അങ്ങ് …..

ഋതുഭേദങ്ങൾ കടന്നു പോയീ
നീ പൂത്തുലഞ്ഞു വശ്യതയോടെ
നിൻ പൂക്കൾ നുകരാൻ അളികൾ ഒരായിരം
നിൻ ചുവട്ടിൽ ഓടി കൂടി കിടാങ്ങൾ കൂട്ടമായീ
നീ പൊഴിക്കും ഫലം തിന്നാൻ കൊതിയോടവർ
നീ നൽകി ഏവർക്കും നിനക്കുള്ളത്
നമ കൊണ്ട് നിറഞ്ഞു നീ പരിലസിച്ചു
നിന്നെ നീ മറന്നു പലപ്പോഴും അങ്ങ് …..

ഒരു നാൾ പൊടുന്നനെ അവരിങ്ങെത്തി
നിന്നെ വെട്ടുവാൻ ആയുധങ്ങളുമായീ
നീ ഒരു തടസ്സം അവർക്കിന്നു അതിനാൽ
നിൻ അന്ത്യമതവർ വിധിച്ചങ്ങനെ
കാലമിതത്രയും നീ ചെയ്തുവന്ന
നന്മകൾ ഒന്നും കാണാതെ അവർ
വെട്ടി വീഴ്ത്തി തെല്ലും ലാഘവത്തോടെ

നീ ധന്യ എന്നും നന്മ മരമേ
നിൻ ദൗത്യം ഒക്കെ നിറവേറ്റി ഭംഗിയായീ
പോകൂ നീ കൃതാർത്ഥയായീ
നഷ്ടമീ കാപാലികർക്കല്ലയോ
നാശമതിന്ന് വഴി വെട്ടി അവർ
ദുരന്തങ്ങളെ മാടി വിളിക്കുന്നു…..


up
0
dowm

രചിച്ചത്:ഷീബ വര്ഗീസ്
തീയതി:06-02-2020 03:42:51 PM
Added by :sheebamariam
വീക്ഷണം:84
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :