കാറ്റിന്നുണ്ട്  എന്നും ഗദ്ഗദം. - തത്ത്വചിന്തകവിതകള്‍

കാറ്റിന്നുണ്ട് എന്നും ഗദ്ഗദം. 

കാറ്റിന്നുണ്ട് എന്നും ഗദ്ഗദം.
അംഗോപാഗം പരിമണമേറിയ പൂവിനെ
പ്രണയിച്ച കാറ്റിൻറെയന്തരംഗം
രാപ്പകലുകൾ സ്നേഹക്കരകൾ താണ്ടി
നിറയെ നനഞ്ഞ മഴയുടെനിനവിൽ
നിറങ്ങൾ വിതറിയ മഴവിൽകനവിൽ
മൊഴിയും ഓടക്കുഴലിൻ ഗാനമധുരവുമായി
ദൂരേക്കു ദൂരേക്കു അകലും
കാറ്റിന്നുണ്ട് എന്നും ഗദ്ഗദം.

വർണ്ണക്കിളികൾതൻ കൊഞ്ചലും കേൾക്കാറില്ല
കുണുങ്ങി കിങ്ങിണികിലുക്കുമാ പുഴകളെ നോക്കാറില്ല
ഇളകിമറിയും അലകളിൽ പതഞ്ഞുയരും
കടൽച്ചുഴിയുടെ ലഹരികളിൽ, കൗതുകം തോന്നാറില്ല.
അനന്തവിഹായസിൽ ഉയരും
ദൂരേക്കു ദൂരേക്കു അകലും
ദൂരേക്കു ദൂരേക്കു അകലും
കാറ്റിന്നുണ്ട് എന്നും ഗദ്ഗദം.



കടൽ കടന്നു മലകടന്നു മരുഭൂവിലെത്തി
ചുട്ടുപൊള്ളും വെയിലിൽ നീറി ,
അഭിലാഷങ്ങൾ എല്ലാം ശൂന്യമായി,
വിതുമ്പി തേടുകയായി വിരഹാനുരാഗവുമായി
മരുപ്പച്ചയിലാ പരിമണമേറിയ പൂവിനെ
അംഗോപാഗം പരിമണമേറിയ പൂവിനെ
കണ്ടെങ്കിൽ പകരാം ഈ ജീവശ്വാസം ....
ഞാൻ അറിഞ്ഞു സ്നേഹക്കരകൾ
താണ്ടിയ ആ കാറ്റിൻ ഗദ് ഗദം .
വിനോദ് കുമാർ വി


up
0
dowm

രചിച്ചത്:VinodkumarV
തീയതി:08-02-2020 07:19:42 PM
Added by :Vinodkumarv
വീക്ഷണം:50
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :