പാല് ചിരിയുമാവാമൊപ്പം  - മലയാളകവിതകള്‍

പാല് ചിരിയുമാവാമൊപ്പം  


പാല് ചിരിയുമാവാമൊപ്പം

*******

കുശാഗ്രബുദ്ധിയിവനെ, സന്തോഷിപ്പിയ്ക്കാന്,
കുശാലായ്, ആഹാരമൊരുക്കിയവന്;
കുശലമോരോന്നും, പറഞ്ഞു നോക്കിയവന്,
കലാശം കാട്ടി, മാനം കാട്ടി, ഹാസ്യദ്യോതകേന.

കലോപാസകരും, ഒത്തു ചേര്ന്നില്ലെ?
കലാശത്തില് കലാശിപ്പാനവരും, സഹായിച്ചോ?
കലശലായ്, കൂര്ക്കം വലിച്ചുറങ്ങിയവര്, ശേഷം,
കുലുങ്ങിയൊന്ന്, നന്നായുണര്ന്നവര്.

കലമ്പിപ്പെരുത്ത, നീലക്കയമരികെ,
കലികകളായ്, വെണ് നുരകളായതില്,
കൌശലം, ഒളി ചിതറിയോരിളം പകലില്,
കുളിയ്ക്കാം, പാല്ചിരിയുമാവാമൊപ്പം.

********


up
0
dowm

രചിച്ചത്:ആനന്ദവല്ലി ചന്ദ്രന്‍
തീയതി:25-10-2012 03:49:35 PM
Added by :Anandavalli Chandran
വീക്ഷണം:133
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :