കടംകഥ വിശേഷം ( കവിത )       
    കടംകഥ വിശേഷം ( കവിത )
 
           ********
 
 1 . കണ്ടതേയില്ലമെങ്ങുമാ മണി,
 കുണ്ടില്ലാത്തൊരു മണി,
 നാദം കേള്പ്പിയ്ക്കാത്തൊരു മണി,
 താഴെയുരുണ്ടുരുണ്ട് പോയാ മണി.
 
 2. കൂട്ടിക്കുഴച്ച് ഒരുക്കിയൊരു കട്ട,
 ചൂളയില് വെച്ചെടുത്തൊരു കട്ടിക്കട്ട,
 നിറവും, മിനുസവുമാര്ന്നൊരു കട്ട,
 ഭിത്തിയ്ക്കുറപ്പ് കൂട്ടാനൊരു കട്ട.
 
 3. എണ്ണക്കുടവുമായൊരുത്തന്, വഴിയില്,
 എണ്ണക്കുടം വെച്ച് ദൂരെ മാറി നിന്നു;
 എണ്ണവാഹകന്, ജീവിയെ കണ്ടു വഴിയില്,
 എണ്ണ മുഴുവനും, ചോര്ത്തിയെടുത്തയിവനാരീ, വഴിയില്?
 
 4. വിറകുപോല്, ശുഷ്ക്കമല്ലാത്ത ഒരിന്ധനം,
 കത്തിച്ച് എരിഞ്ഞാല്, അടിയിലൂറുമീയിന്ധനം,
 സ്നേഹദ്രവ്യം; തണുത്തുറഞ്ഞാല്,
 മുറിയ്ക്കാം, കത്തിയ്ക്കും ചിലര്, വീണ്ടുമീയിന്ധനം.
 
 5. വീട് വിട്ടോടിടും, ബാലാര്ക്കന്, കതിര് പാര്ത്താല്,
 നീളെക്കാണുന്ന, കതിരൊന്നും, നുണയ്ക്കില്ല, വങ്കന്,
 നാട്ടിലെ സര്വ്വാധികാരി, പ്രമാണി, കാര്യസ്ഥന്;
 എങ്കിലും, ഗൃഹലക്ഷ്മിയെ വിടില്ല, അസ്വതന്ത്രന്.
 
               ***************
 
 
 
 ഉത്തരം :
 1. രസത്തുള്ളി.
 2. ഇഷ്ടിക
 3. എണ്ണമയമുള്ള ചുകപ്പും, കറുപ്പും
 നിറമാര്ന്ന ഒരു തരം പുഴു.
 4. മെഴുകുതിരി
 5. വീട്ടുകാരണവര്
 
 
      
       
            
      
  Not connected :    |