ഗുല്‍മക്കായി *
മലാല യൂസുഫ് സായ് !
നീ വെറുമൊരു നാമമല്ല
നാവറുക്കപ്പെട്ടവരുടെ നാവാണ്
ആത്മാവറ്റുപോയ അനേകരുടെ
ആത്മാവാണ് .
ധിഷണയുടെ ,ധീരതയുടെ ആള്‍രൂപം .
തലതിരിഞ്ഞ സാമൂഹ്യ ( അ ) നീതിയുടെ
സാക് ഷ്യപത്രം.
സ്ലേറ്റും കല്ലുപെന്‍സിലും
നോസ്ടാല്‍ജിയയെന്നു
നാഴികയ്ക്കു നാല്‍പ്പതുവട്ടം
നാവിട്ടലയ്ക്കുന്ന
ഞങ്ങള്‍ക്കുനീ
ബ്ലോഗല്ല ; ബ്ലൂമാണ് .
അറിവിന്റ്റെ തലവെട്ടുന്ന
കലയുടെ കാലരിയുന്ന
പാട്ടിനു പട്ടട തീര്‍ക്കുന്ന
താലിബാന്‍ നിന്റ്റെ ജീവന്
വിലയിടുമ്പോള്‍
താലവ്രുന്ദവുമായ്
ലോകമനസ്സാക്ഷി
നിന്നെ കാത്തിരിക്കുന്നു
നിനക്കായ് പ്രാര്‍ത്ഥിക്കുന്നു .
കൌമാര കൌതുകത്തിനപ്പുറം
നിന്റ്റെ ചിന്തകള്‍ക്ക് ചിറകുമുളച്ചപ്പോള്‍
പ്രിയ മലാലാ ,നിന്റ്റെ "സ്വാത് " * *
സ്വാതന്ത്ര്യകാംക്ഷികളുടെ
സ്വന്തമായി -നിന്നെപ്പോലെ
എന്തെന്നാല്‍
സരസ്വതീ കടാക്ഷത്തിനു
കാലദേശഭേദമില്ലല്ലോ
വര്‍ണ്ണവര്‍ഗ്ഗവ്യത്യാസവുമില്ലല്ലോ !
.....................................................
*മലാലയുടെ തൂലികാനാമം
**മലാലയുടെ ജന്മദേശം
Not connected : |