ഒരുമാത്രകൂടി ...... - ഇതരഎഴുത്തുകള്‍

ഒരുമാത്രകൂടി ...... 

ഒക്ടോബര്‍ എന്നുമൊരുണങ്ങാത്ത മുറിവായി
ഓര്‍മ്മയില്‍ നീറുന്നു വയലാര്‍
വയലാര്‍ നമുക്കായി വാരിവിതറാഞ്ഞ
വാസന്തപുഷ്പങ്ങളുണ്ടോ
പ്രണയാര്‍ദ്രശില്പങ്ങള്‍ കവിതയായ് ഗാനമായ്
പ്രകൃതിയെ വാഗ്മയ ചിത്രമാക്കി
സ്വന്തമായ് ഒന്നുമില്ലാത്തവര്‍ക്കായിനീ
സ്വര്‍ഗ്ഗീയ സ്വപ്നങ്ങള്‍ നല്‍കി
പണിയെടുക്കുന്നോര്‍ക്കുസമരഭൂവില്‍ രാസ -
ത്വരകമായ് ഉശിരു നീ നല്‍കി
അവരോടുതോള്‍ചേര്‍ന്നുപാടിനീ നീങ്ങവേ
അവരെപ്പിരിഞ്ഞെങ്ങുപോയീ
പൊരിവെയില്‍ക്കുടചൂടിവേലചെയ്യുന്നവര്‍
പൊടിമഴ മോഹിക്കും പോലെ
കൊതിയോടു ചോതിപ്പൂ ഞങ്ങള്‍ ,ഈ മന്നിലേയ്-
ക്കൊരുമാത്രകൂടി നീ വരുമോ
കൈരളിക്കായി നീ വാക്കിന്റ്റെ പൂക്കളാല്‍
വരണമാല്യംകോര്‍ത്തുതരുമോ ....


up
0
dowm

രചിച്ചത്:v t sadanandan
തീയതി:22-10-2012 10:54:21 PM
Added by :vtsadanandan
വീക്ഷണം:256
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me