എ പീ എല്ല്         
    ഈവലിയലോകത്തിലൊരുചെറിയവന്‍ ഞാന്‍ 
 ആവകഅഹങ്കാരമില്ലെനിക്ക് 
 ചെറുമനെന്നാകിലുംസ്വന്തമായുണ്‍ടെനി-
 ക്കൊരുകൂരയുംഅതില്‍ ചെറുകുടുംബം
 രാവന്തിയോളം പണിയെടുത്തീടുമെന്‍ 
 പാവമാം ഭാര്യയും ഞാനുമെന്നും 
 മേല്‍ക്കൂര ഓടാണ് ,ഇഷ്ടികക്കെട്ടാണ് 
 മൂലയ്ക്കുകക്കൂസുമുണ്ടെനിക്ക് 
 പാട്ടവിളക്കിനൊരൂട്ടവീണപ്പോള്‍ ഞാന്‍ 
 വെട്ടം കറണ്ടുകൊണ്ടാക്കിയിന്നാള്‍ 
 പാചകംചെയ്യാന്‍സിലിണ്ടറുംപിന്നൊരു 
 പതിന്നാലിന്‍ ടീവിയും സ്വന്തമാക്കി 
 സന്താപമൊരുപാട്‌തിന്നുകുടിച്ചിട്ടും 
 സന്തോഷം ആണെന്റ്റെ   വീട്ടിലെന്നും 
 സംഗതിആര്‍ക്കോദഹിക്കാതെവന്നപ്പോള്‍ 
 സമ്മാനമായ് തന്നോരേപ്പീയെല്ല് !  
      
       
            
      
  Not connected :    |