മിഴിനീര് മായും മുന്പെ.
നിറമുള്ള സ്വപ്നങ്ങളായിരുന്നു എല്ലാം,
അടര്ന്നു വീണ ദളങ്ങളില്നി്ന്ന്
നിനവിന്റെസ കയ്പ്പ് ചാലിച്ച്
ഞാന്‍ കുടിച്ചിറക്കിയത്
നിന്റെ ഓര്മ്മ്കള്‍ മാത്രമായിരുന്നു
ഏതോ അഗാധതയില്‍ നിന്നും വന്നു നീ
തണല്‍ പോലെ ഒരു നിഴല്‍ പോലെ
ഒരിക്കലും അണയാത്ത സ്വപ്നമായ്
ഞാനിവിടെയും നീ അകലെയും
നേര്ത്തെ പുല്നാംനബുകളില്‍
മഞ്ഞുതുള്ളി വീഴുംപോലെ
നീ അരികില്‍ വന്ന രാവ്
ഒരിക്കലും ആശിക്കാത്ത എന്റെ പ്രണയമാണ് നീ
നെഞ്ചോട് ചേര്ക്കാ ന്‍ മാത്രം എനിക്ക് കഴിയും
ഇന്ന് ഏറെ കടന്നുപോയി ,, ഏകനാണ് ഞാന്‍
നിന്നില്നിപന്നും ഒരുറവ ഒളിച്ചു വന്നിരുന്നെങ്കില്‍
നിന്നെ മാറോട്ചേര്ത്ത് പൊട്ടിക്കരയാങ്കഴിഞ്ഞിരുന്നെങ്കില്‍
ഒരുപക്ഷെ , എന്നെ തനിചാക്കിയതായിരിക്കാം
ഇരവിന്റെ നിഗൂധമായ അന്തപ്പുരങ്ങളില്‍
തനിയെ ഇരുന്നു സ്വപ്നങ്ങളില്ലാതെ, മോഹങ്ങളില്ലാതെ
വെറുതെ അലയുന്ന പാഴ്ജന്മമായ്
എന്നെ ആരോ തനിചാക്കിയതാണ്
നഗ്നപ്രണയം എന്റെ്മുന്പി ല്‍ തുണിയുടുത്ത്
അഴിഞ്ഞാടിതിമിര്ത്തുയ, അന്ന് നീ എത്രയോ അകലെ
സ്നേഹമറിയാതെ എന്നെ തേടി അലഞ്ഞിരുന്നു.
ഇന്ന് ഇരവു തിമിര്ക്കു ന്നു
ഉയിരിന്നുറവനിന്നെ പുല്കാകന്‍ തരിക്കുന്നു
ഈ ഇരവു പോയ്‌മറയുവതെങ്ങനെ
നീ ഇല്ലാതെ ഈ രാത്രി ഞാന്‍ തള്ളി നീക്കും
തളര്ന്നു റങ്ങാന്‍ മാത്രമെ എനിക്കാവു,
ഉറങ്ങിയാലും നിന്നിലെയ്ക്ക് ചാഞ്ഞുവളരുന്ന
ചില്ലകളെ വെട്ടിനീക്കാന്‍ ആവില്ല,
ആ ചില്ലകള്‍ എന്റെഞ പ്രാണനാണ്‌ു,
ഉയിര്പിടയുമ്പോഴും നീയാം സത്യം
എന്നെ മൂടി നില്ക്കുീന്നു
നിന്നിലെയ്ക്ക് പെയ്തിറങ്ങുന്ന എന്റെര മഴ
പെയ്യാനിടമില്ലാതെനില്ക്കു ന്നു,
വേനലുരുണ്ടുകൂടി വിണ്ടുകീറി വറ്റിയ പാടത്ത്
പണ്ടെങ്ങോ പെയ്ത ഓര്മ്മക ഓടിയെത്തുന്നു,
വയല്വങരമ്പില്‍ അന്ന് ഞാന്‍ ഓടിക്കളിച്ചതും
മാവിന്‍ ചുവട്ട്ടില്‍ വട്ടം കൂടിയിരുന്നു
കളിപറഞ്ഞതും എല്ലാം നിന്നോടായിരുന്നു
എന്റെഞ ബാല്യകാലത്തില്‍ നിന്റെ വരവ്
ഞാന്‍ പ്രതീക്ഷിച്ചിരുന്നു
ബാല്യവും കൌമാരവും ഒക്കെ പിന്നിട്ടപ്പോഴും
നീ അരികില്‍ ഉള്ളതുപോലെ എനിക്ക്തോന്നുമായിരുന്നു
ഒടുവില്‍ തോരാതെ പെയ്യുന്ന മഴപോലെ
നീ വന്നപ്പോള്‍ ഞാന്‍ വറ്റിവരണ്ട
മരുഭൂമി ആയിരുന്നു,
നിന്റെ സ്നേഹ പ്രവാഹത്തില്‍
മുങ്ങിപ്പോയ് ഞാന്‍,
വീണ്ടും മരുഭൂമിയാകുന്നു
ബാല്യത്തിലെ എന്റെി സ്വപ്നം
ഇന്ന് വീണ്ടും,
ദൂരെ ഒരു മരീചിക പോലെ നീ
ഓടിയകലുമ്പോള്‍, നഗ്നമായ പ്രണയം
നോക്കി, മൃതനായ മണല്‍ പോലെ
ഞാന്‍....................................................................,,,,,,,,,,,,,,,,,,,,
Not connected : |