പറവകൾ  - തത്ത്വചിന്തകവിതകള്‍

പറവകൾ  

പ്രഭാതം മുതൽ കുയിലും
കാക്കയും കൊക്കും കോഴിയും
കരയിളക്കിളിയും കരഞ്ഞു
മടങ്ങുന്ന ദൃശ്യങ്ങൾ.

അധികമൊന്നും പാടത്തും
പറമ്പിലും എത്താതെ
ചില്ലകളിലൊളിക്കും
വറവിന്റെ മൂർച്ഛയിൽ.

കൊത്തിപ്പെറുക്കാനില്ലാതെ
വറ്റിവരണ്ടമണ്ണിൽ
കണ്ണും നട്ടു തണലിൽ
മയങ്ങുന്നപറവകൾ.

അവയുടെ സങ്കടങ്ങൾ
ലോകമറിയായതെ
മനുഷ്യന്മാർക്കൊരു
മുന്നറിയിപ്പുമായി.

പട്ടിണിയിലും
ദാഹത്തിലും
നിസ്സഹായതയുടെ
സന്ദേശവുമായി.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:13-02-2020 06:55:02 PM
Added by :Mohanpillai
വീക്ഷണം:63
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :