ഉണ്ട
ഉണ്ട
ഉണ്ടയില്ലേലും
ഉണ്ടല്ലോ ഉണ്ടക്കണ്ണുകൾ
അതിരുകാക്കും കാടുകാക്കും
കാക്കികുപ്പായക്കാർ
കാട്ടിലുള്ള കൊള്ളക്കാരെ
നേരിടാൻ നോക്കിയെ.
ഉണ്ടയില്ലാത്തൊരു
തോക്കുമായി
ഉണ്ടക്കണ്ണുകളാൽ
അവരെ നോക്കിയെ.
കനൽകണ്ണാൽ അവരും
ഒന്ന് നോക്കിയെ.
ട്ടോ ട്ടോ ശബ്ദംകേട്ടു
ഉണ്ട പോയി
അതുകണ്ടു പക്ഷികൾ
ചിലച്ചുപാറി,ചില മണ്‌ഡൂകങ്ങൾ
ചാടിച്ചാടി ഓടി...
അട്ടഹാസങ്ങൾ മുഴങ്ങി
ഉണ്ടയില്ലേലും
ഉണ്ടല്ലോ ഉണ്ടക്കണ്ണുകൾ
വിനോദ് കുമാർ വി
Not connected : |